കരട് പദ്ധതി രേഖക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം
text_fieldsകൊല്ലം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 2014-15 വ൪ഷത്തെ കരട് പദ്ധതി രേഖക്ക് കോ൪പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 15 ഇനങ്ങളിലായി നിരവധി നി൪ദേശങ്ങൾ കരട് പദ്ധതിരേഖയിലുണ്ട്.
പുള്ളിക്കട ചേരിയുടെ ഇപ്പോഴുള്ള അവസ്ഥ മാറ്റണമെന്ന് രേഖയിൽ നി൪ദേശിക്കുന്നു.
പുള്ളിക്കട ചേരി നിലവിൽ റെയിൽവേയുടെ അധീനതയിലായതിനാൽ ഈ സ്ഥലം കോ൪പറേഷൻ വില നൽകി ഏറ്റെടുത്ത് വികസന പ്രവ൪ത്തനങ്ങൾ നടത്തണം. ചേരിയിലെ നിലവിലുള്ള ഷെഡുകൾ പൊളിച്ചുമാറ്റി ഫ്ളാറ്റുകൾ സ്ഥാപിക്കുകയും വേണം.
ഇ.എം.എസ് ഭവനപദ്ധതിയിൽ രണ്ടും മൂന്നും ഗഡുലഭിച്ച് പണി പൂ൪ത്തിയാകാനുള്ള വീടുകൾക്ക് ബാക്കി തുക നൽകി സമ്പൂ൪ണ ഭവനപദ്ധതിയായി ഇതിനെ മാറ്റണമെന്ന് നി൪ദേശവുമുണ്ട്.
ഈ പദ്ധതി പ്രകാരം വീട് വെച്ചതിൽ 600 ചതുരശ്ര അടിയിൽ കൂടിയവ൪ക്ക് ചെറിയ പിഴ ഈടാക്കി വീട്ട് നമ്പ൪ നൽകണം. അഞ്ച് സെൻറിൽ താഴെയുള്ള വീടുകളുടെ മുറ്റത്ത് ഇൻറ൪ലോക്കിടാൻ അനുവദിക്കരുതെന്ന ക്രിയാത്മക നി൪ദേശവും കരട് പദ്ധതി രേഖയിലുണ്ട്. മഴവെള്ളം ഭൂമിയിൽ താഴാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്ത് നടത്തുന്ന എല്ലാ പ്രവൃത്തികളും നിരുത്സാഹപ്പെടുത്തണം. അനധികൃതമായി കുഴൽകിണ൪ നി൪മിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം. മഴവെള്ളച്ചാലുകളിലേക്കും ഓടകളിലേക്കും തുറന്നിരിക്കുന്ന എല്ലാ മലിനജല കുഴലുകളും കേരള മുനിസിപ്പാലിറ്റീസ് ആക്ടിൻെറ അധികാരം ഉപയോഗിച്ച് തടയണം.
ടാ൪ റോഡിൻെറ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കി ഇൻറ൪ലോക്ക് കോൺക്രീറ്റ് ബ്ളോക് ഇടുന്ന കാര്യം പരിഗണിക്കണം. നി൪മാണ വേളകളിലുണ്ടാകുന്ന വേസ്റ്റ് നിക്ഷേപിക്കുന്നതിന് നഗരസഭാതലത്തിൽ യാ൪ഡുകൾ കണ്ടെത്തേണ്ടതാണെന്നും നി൪ദേശമുണ്ട്.
ഓരോ പി.എച്ച് സെൻറ൪ പരിധിയിലും രണ്ട് കാൻസ൪ നി൪ണയക്യാമ്പുകൾ സംഘടിപ്പിക്കണം. യോഗാസെൻററുകൾ സ്ഥാപിക്കുന്നതിനും നി൪ദേശമുണ്ട്.
ലഹരി ഉപയോഗത്തിൻെറ ദോഷവശങ്ങൾ സംബന്ധിച്ച് ബോധവത്കരണ ബോ൪ഡുകൾ പൊതുസ്ഥലങ്ങളിലും ഗവ. സ്ഥാപനങ്ങളിലും സ്ഥാപിക്കാനും പദ്ധതി നി൪ദേശമുണ്ട്. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗൺസലിങ്, പെൺകുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനം, ഗ൪ഭിണികൾക്കും മുലയൂട്ടുന്ന അമ്മമാ൪ക്കും പോഷകാഹാരകിറ്റ് വീടുകളിൽ നൽകുന്ന പദ്ധതി, കുടുംബനാഥനോനാഥയോ ഇല്ലാത്ത കുടുംബത്തിലെ കുട്ടികൾ, വൃദ്ധരോഗികൾ എന്നിവരെ കണ്ടെത്തി സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, ഡിവിഷനുകളിലെ പാവപ്പെട്ടവരുടെ വിശദമായ ഡേറ്റാബേസ് തയാറാക്കുക, കോ൪പറേഷൻ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, തരിശായി കിടക്കുന്ന ഭൂമിയിൽ കരനെൽകൃഷി ചെയ്യുക തുടങ്ങി നിരവധി നി൪ദേശങ്ങൾ അടങ്ങുന്ന കരട് പദ്ധതി രേഖക്കാണ് കൗൺസിൽ അംഗീകാരം നൽകിയത്.
കോ൪പറേഷൻ ബജറ്റ് ചൊവ്വാഴ്ച രാവിലെ 10.30ന് കൗൺസിൽ ഹാളിൽ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഗോപിനാഥൻ അവതരിപ്പിക്കും.
ച൪ച്ച 20ന് രാവിലെ 11.30 മുതൽ കൗൺസിൽ ഹാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
