അണ്ടര്‍ 19 ലോകകപ്പ്: വിറച്ചു ജയിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍
text_fieldsദുബൈ: സ൪ഫറാസ് ഖാനും ദീപക് ഹൂഡക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. തിങ്കളാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ വലിയൊരു നാണക്കേടിൽനിന്ന് രക്ഷിച്ചത് അവരാണ്. അണ്ട൪ 19 ലോകകപ്പിൽ സ്കോട്ട്ലൻഡിൻെറ രണ്ടക്ക സ്കോറിന് മുന്നിൽ കൈകാലിട്ടടിച്ച് പരാജയത്തിൻെറ വക്കിലത്തെിയ ഇന്ത്യയെ ഇരുവരും ചേ൪ന്ന് വിജയത്തിലേക്ക് പിടിച്ചുയ൪ത്തുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡിനെ കുൽദീപ് യാദവിൻെറ ഹാട്രിക്കിലൂടെ 88 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ കൂട്ട ആത്മഹത്യയുടെ വഴിയാണ് തെരഞ്ഞെടുത്തത്. 22 റൺസിന് അഞ്ചു വിക്കറ്റ് നഷ്ടമായി തോൽവി ഭീതിയിൽ നിൽക്കെയാണ് ആറാം വിക്കറ്റിൽ സ൪ഫറാസും ദീപക് ഹൂഡയും ചേ൪ന്നത്. പിന്നീട് ആവേശകരമായ ബാറ്റിങ്ങായിരുന്നു. 51 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും പറത്തി സ൪ഫറാസ്(45)തിളങ്ങിയപ്പോൾ, 40 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 24 റൺസെടുത്ത ദീപക് ഹൂഡ മികച്ച പിന്തുണനൽകി. അതോടെ പിന്നീട് വിക്കറ്റൊന്നും കളയാതെ 22.3 ഓവറിൽ ഇന്ത്യ മധുരമേറിയ വിജയം ആഘോഷിച്ചു.
ശനിയാഴ്ച പാകിസ്താനെ 40 റൺസിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സ്കോട്ട്ലൻഡിനെതിരെ ഇറങ്ങിയത്. തുടക്കവും പ്രതീക്ഷിച്ചപോലെ തന്നെയായിരുന്നു. സ്കോ൪ 13 ലത്തെിയപ്പോൾ മക്ലീൻ (7) ചാമ മിലിന്ദിൻെറ പന്തിൽ ആമി൪ ഗനിക്ക് ക്യാച്ച് നൽകി മടങ്ങി. ഓപണ൪ ആൻഡ്രൂ ഉമീദും (44), വാലറ്റത്ത് ഗവിൻ മെയ്നും (16) രണ്ടക്കം തികച്ചതൊഴിച്ചാൽ ബാക്കിയെല്ലാവരും ഒറ്റയക്കത്തിൽ കൂടാരം പുൽകി. രണ്ടിന് 54 എന്ന നിലയിൽ നിന്ന് ടീം 88ൽ മൂക്കുകുത്തി വീണു.
19ാം ഓവറിലാണ് കുൽദീപ് യാദവിൻെറ ഇടങ്കൈ സ്പിൻ മാന്ത്രികരൂപം പൂണ്ടത്. അഞ്ചാമത്തെ പന്തിൽ നിക് ഫറാ൪ (0), അടുത്ത പന്തിൽ സ്റ്റി൪ലിങ് (0), അടുത്ത ഓവറിലെ ആദ്യ പന്തിൽ അലക്സ് ബൗമി(0) എന്നിവരെ പുറത്താക്കി കുൽദീപ് യാദവ് അണ്ട൪ 19 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതികൂടി സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഒരോവറിൽ ശരാശരി രണ്ടു റൺസുപോലും തികച്ചുവേണ്ടാതിരുന്നതിനാൽ അനായാസം വിജയം മുന്നിൽക്കണ്ടാണ് അങ്കുശ് ബെയിൻസും അഖിൽ ഹെ൪വാദ്കറും ഓപൺ ചെയ്യാനത്തെിയതെങ്കിലും ആറാമത്തെ പന്തിൽ തന്നെ കീപ്പ൪ക്ക് പിടിനൽകി അഖിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂന്നാമത്തെ ഓവറിൽ ക്യാപ്റ്റൻ വിജയ്സോളും (4) ഗോസെയിന് വിക്കറ്റ് നൽകി. സ്കോ൪ അഞ്ച് ഓവറിൽ ഇന്ത്യ രണ്ടിന് 12. ഏഴാമത്തെ ഓവറിൽ അങ്കുശ് ബെയിൻസിനും (6) ഗോസെയിൻ പുറത്തേക്ക് വഴികാട്ടി. അടുത്ത ഊഴം സഞ്ജു സാംസണിനായിരുന്നു. നിലയുറപ്പിക്കും മുമ്പേ മലയാളി താരവും പുറത്ത് (7). പിന്നീടത്തെിയ റിക്കി ഭൂയി ആദ്യപന്തിൽ തന്നെ ചീട്ടുവാങ്ങി. അപ്പോൾ സ്കോ൪ 7.5 ഓവറിൽ അഞ്ചിന് 22.
ഷോക്കിൽ നിന്നാണ് ആറാം വിക്കറ്റിൽ സ൪ഫറാസ് ഖാനും ദീപക് ഹൂഡയും ഒരുമിച്ചത്. ആദ്യം പിടിച്ചു നിൽക്കാൻ ശ്രമിച്ച സ൪ഫറാസ് പതുക്കെ താളം കണ്ടത്തെുകയായിരുന്നു. ദീപക് ഹൂഡയും ഇതേ തന്ത്രം പയറ്റി. 22ൽ നിന്ന് ടീമിനെ വിജയത്തിലത്തെിച്ചാണ് ഇവ൪ മൈതാനം വിട്ടത്. സ൪ഫറാസ് 51 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സറുമായി 45 റൺസടിച്ചപ്പോൾ, ഹൂഡ 40 പന്തിൽ 24 റൺസുമായി ഉറച്ച പിന്തുണ നൽകി. തുട൪ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ ക്വാ൪ട്ടറിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
