സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ട; ഗ്രൂപ്പ് പരാമര്‍ശം പാടില്ല –സുധീരന്‍
text_fieldsകൊല്ലം: ലോക്സഭാസ്ഥാനാ൪ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടെന്നും പാ൪ട്ടിയിൽ ഗ്രൂപ് പരാമ൪ശം പാടില്ളെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകൾ അന്തിമമാണ്. അതിൻെറ അന്ത$സത്തക്ക് യോജിക്കാത്ത അഭിപ്രായ പ്രകടനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കോൺഗ്രസ് നേതാക്കളുടെയോ പ്രവ൪ത്തകരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കെ.പി.സി.സി-സ൪ക്കാ൪ ഏകോപനസമിതി യോഗത്തിന് ശേഷം സുധീരൻ വ്യക്തമാക്കി.
പ്രസിഡൻറ്സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ യോഗമായിരുന്നു തിങ്കളാഴ്ച കൊല്ലത്ത് നടന്നത്.
കോൺഗ്രസിൽ ഒറ്റഗ്രൂപ്പേ ഉള്ളൂവെന്ന് കൊച്ചിയിൽ നടന്ന കോൺഗ്രസ് പ്രവ൪ത്തകയോഗത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് കോൺഗ്രസ് പ്രവ൪ത്തകരും ജനങ്ങളും ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇതിൻെറ അന്ത$സത്തക്ക് ചേരാത്തതരം പ്രതികരണങ്ങൾ ചില ഭാഗത്തുനിന്നുണ്ടായി. അതിലൊന്ന് കെ. സുധാകരൻ എം.പിയുടേതായിരുന്നു. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമ൪ശം നടത്തിയതെന്ന് അറിയില്ല.
സി.പി.എം അക്രമത്തിനെതിരെ പോരാടുന്ന സുധാകരൻെറ പ്രവ൪ത്തനത്തെ മതിപ്പോടെയാണ് കാണുന്നതെങ്കിലും അത്തരമൊരു പരാമ൪ശം പാടില്ലായിരുന്നു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ളെങ്കിലും വൈസ് പ്രസിഡൻറ് വി.ഡി. സതീശനുമായി സംസാരിച്ചപ്പോൾ മാധ്യമങ്ങളിൽ വന്ന തരത്തിലുള്ള അ൪ഥം താനുദ്ദേശിച്ചിട്ടില്ളെന്നാണ് സുധാകരൻ പറഞ്ഞത്.
സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ അത് അംഗീകരിക്കുകയല്ലാതെ ഇനി ഗ്രൂപ് കാര്യം ച൪ച്ചാവിഷയമാക്കേണ്ട. കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ആ൪ക്കും കഴിയില്ളെന്നും പാ൪ട്ടിയുടെ വിജയരഹസ്യം ഗ്രൂപ്പുകളാണെന്നുമാണ് കെ. സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
കോൺഗ്രസിന് അങ്ങേയറ്റത്തെ അനുകൂല സാഹചര്യമാണ് ഉള്ളതെങ്കിലും അതിൻെറ തിളക്കം കുറക്കുന്നതരം പരാമ൪ശങ്ങളാണ് സ്ഥാനാ൪ഥിത്വം സംബന്ധിച്ച് ചിലരുടെ ഭാഗത്തുനിന്നുണ്ടായത്.
ഒരു കാരണവശാലും സ്ഥാനാ൪ഥിത്വമായി ബന്ധപ്പെട്ട പരാമ൪ശങ്ങൾ ആരും നടത്താൻ പാടില്ല. ഈ നി൪ദേശം യു.ഡി.എഫ് ഘടകകക്ഷികൾക്കും ബാധകമാണ്. പി.ടി. തോമസ് എം.പി, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ഡി.സി.സി പ്രസിഡൻറുമാ൪ സ്ഥാനാ൪ഥിത്വവുമായി ബന്ധപ്പെട്ട പരാമ൪ശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. കോൺഗ്രസിന് അനുകൂല സാഹചര്യമാണെങ്കിലും വിജയം ലളിതമല്ല. അതിന് കഠിനാധ്വാനം തന്നെ വേണമെന്നും സുധീരൻ പറഞ്ഞു.
സുധീരന് പുറമെ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, മുൻ കെ.പി.സി.സി പ്രസിഡൻറുമാരായ സി.വി. പത്മരാജൻ, തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരൻ, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ എം.എം. ഹസൻ, വി.ഡി. സതീശൻ, കെ.എം.ഐ. മത്തേ൪ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.