ദുബൈ: സ്തനാ൪ബുദ ബോധവത്കരണ പരിപാടിയായ പിങ്ക് കാരവന് ശനിയാഴ്ച രാജ്യത്ത് തുടക്കമാകും. എട്ടാഴ്ച നീളുന്ന സൗജന്യ സ്തനാ൪ബുദ പരിശോധനയും മെഡിക്കൽ ക്യാമ്പുകളുമാണ് പിങ്ക് കാരവൻെറ ഭാഗമായി ഏഴ് എമിറേറ്റുകളിലും നടക്കുക. യു.എ.ഇയിലെ എല്ലാ താമസക്കാ൪ക്കും കാമ്പയിൻെറ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രണ്ട്സ് ഓഫ് കാൻസ൪ പേഷ്യൻറ്സ് സൊസൈറ്റി സെക്രട്ടറി ജനറലും പിങ്ക് കാരവൻ ബോധവത്കരണ വിഭാഗം മേധാവിയുമായ ഡോ. സവ്സാൻ അൽ മദ്ഹി പറഞ്ഞു.
കൃത്യമായി ഇടവേളകളിൽ നടത്തുന്ന പരിശോധനയാണ് കാൻസറിനെ ചെറുക്കാനുള്ള മാ൪ഗം. ഏപ്രിൽ 15 വരെ നടക്കുന്ന കാമ്പയിനിൽ സ്ത്രീകൾക്കും പുരുഷന്മാ൪ക്കും സൗജന്യ മെഡിക്കൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം. സ്തനാ൪ബുദം സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുന്നതിനുള്ള ശ്രമങ്ങളും കാമ്പയിനിലൂടെ നടക്കും. മെഡിക്കൽ പരിശോധനയുടെ ഫെബ്രുവരി 15 മുതൽ 26 വരെയുള്ള സമയക്രമവും പ്രഖ്യാപിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും പരിശോധന.
ഫെബ്രുവരി 15ന് ഷാ൪ജയിലെ മൂന്നിടങ്ങളിലാണ് പരിശോധന. അൽ ദൈദ് ഹോസ്പിറ്റലിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ക്ളിനിക്ക്, അൽ ഖാസിമി ഹോസ്പിറ്റലിലെ സ്ത്രീകളുടെ ക്ളിനിക്ക്, അൽ മദാം ക്ളിനിക്ക് എന്നിവിടങ്ങളിലാണ് ആദ്യ ദിനത്തിലെ പരിശോധന നടക്കുക. 16ന് ഫുജൈറ മസാഫി ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം), ദിബ്ബ അൽ ഫുജൈറ ഹോസ്പിറ്റലിലെ പുരുഷ- വനിതാവിഭാഗം, ഹയ൪ കോളജസ് ഓഫ് ടെക്നോളജി (വനിതകൾക്ക് മാത്രം).
17ന് ഖോ൪ഫക്കാൻ ഹോസ്പിറ്റൽ (പുരുഷന്മാ൪ക്കും വനിതകൾക്കും), ഫുജൈറ അൽ ബാദിയ ഹെൽത്ത് സെൻറ൪ (വനിതകൾക്ക് മാത്രം), ഷാ൪ജ അൽ തമീദ് ക്ളിനിക്ക് (വനിതകൾക്ക് മാത്രം). 18ന് റാസൽഖൈമ സഖ൪ ഹോസ്പിറ്റൽ (പുരുഷന്മാ൪ക്കും വനിതകൾക്കും), ശാം ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം). 19ന് ഉമ്മുൽഖുവൈൻ ഫലജ് അൽ മുല്ല ഹെൽത്ത് സെൻറ൪ (വനിതകൾക്ക് മാത്രം), ദിബ്ബ അൽ ഹിസൻ ഹെൽത്ത് സെൻറ൪ (വനിതകൾക്ക് മാത്രം). 20ന് അജ്മാൻ അൽ മനാമ ഹെൽത്ത് സെൻറ൪ (പുരുഷന്മാ൪ക്കും വനിതകൾക്കും), അൽ മദീന മെഡിക്കൽ സെൻറ൪ (വനിതകൾക്ക് മാത്രം), കൽബ ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം).
21ന് കൽബ ഹോസ്പിറ്റൽ, ഷാ൪ജ നാഷണൽ പാ൪ക്ക് (പുരുഷന്മാ൪ക്കും വനിതകൾക്കും), അബൂദബി ഡിയ൪ഫീൽഡ്സ് ടൗൺ സ്ക്വയ൪ (വനിതകൾക്ക് മാത്രം). 22ന് ദുബൈ നാദ് അൽ ഹമ൪ ഹെൽത്ത് സെൻറ൪ (വനിതകൾക്ക് മാത്രം). 23ന് അൽ ബറാഹ ഹോസ്പിറ്റൽ (പുരുഷന്മാ൪ക്കും വനിതകൾക്കും), ഫെഡറൽ അതോറിറ്റി ഫോ൪ ന്യൂക്ളിയാ൪ റെഗുലേഷൻ (വനിതകൾക്ക് മാത്രം). 24ന് അൽഐൻ ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം), ദുബൈ ഇൻറ൪നെറ്റ് സിറ്റി എച്ച്.പി ഓഫിസ് (പുരുഷന്മാ൪ക്കും വനിതകൾക്കും).
25ന് അബൂദബി സായിദ് മിലിട്ടറി ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം), അൽ മഫ്റഖ് ഹോസ്പിറ്റൽ (വനിതകൾക്ക് മാത്രം), സായിദ് പ്രൈമറി ഹെൽത്ത് കെയ൪ സെൻറ൪ (വനിതകൾക്ക് മാത്രം). 26ന് ഷാ൪ജ പ്യൂനിറ്റിവ് റിഫോ൪മേറ്ററി എസ്റ്റാബ്ളിഷ്മെൻറ് (വനിതകൾക്ക് മാത്രം).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2014 11:40 AM GMT Updated On
date_range 2014-02-15T17:10:10+05:30സ്തനാര്‍ബുദ ബോധവത്കരണ പരിപാടിക്ക് ഇന്ന് തുടക്കം
text_fieldsNext Story