മുല്ലശേരി ഷാരോണ്‍ വധം: വിധി നാളെ
text_fieldsതൃശൂ൪: ആ൪.എസ്.എസ് മുല്ലശേരി കണ്ണംകാട് ശാഖാ കാര്യവാഹക് കരുമഠത്തിൽ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൻെറ അന്തിമവാദം തൃശൂ൪ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂ൪ത്തിയായി. ശനിയാഴ്ച ജഡ്ജ് കെ.പി. ജ്യോതീന്ദ്രനാഥ് വിധി പറയും. ആറ് ദിവസം തുട൪ച്ചയായി വാദം നടക്കുകയായിരുന്നു.
2012 ജനുവരി 19ന് രാത്രി 10നായിരുന്നു കൊലപാതകം. മുല്ലശേരി സ്വദേശികളായ കണ്ണറമ്പിൽ വിഷ്ണു (19), നെടിയേടത്ത് രാഹുൽ (20), നിഖിൽ (21), കാമ്പറത്ത് ശ്രീഖിൽ (20), വടേരി ഷാജി (24) എന്നീ സി.പി.എം പ്രവ൪ത്തക൪ക്കെതിരെയാണ് കേസ്. ഷാരോണും സുഹൃത്ത് മുകേഷും ആ൪.എസ്.എസ് ശാഖായോഗം കഴിഞ്ഞ് ബൈക്കിൽ വരുമ്പോൾ തടഞ്ഞുനി൪ത്തി ആക്രമിക്കുകയും ‘എസ്’ മോഡൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഹൈകോടതി ഉത്തരവനുസരിച്ചാണ് വിചാരണ വേഗം പൂ൪ത്തിയാക്കിയത്. പയസ് മാത്യുവാണ് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪. ഗുരുവായൂ൪ സി.ഐ ആയിരുന്ന കെ.ജി. സുരേഷാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
