ദന്തവൈദ്യപഠന രംഗം ശക്തിപ്പെടുത്തും –മന്ത്രി
text_fieldsതൊടുപുഴ: ദന്തവൈദ്യ പഠന രംഗം ശക്തിപ്പെടുത്തുകയാണ് സ൪ക്കാറിൻെറ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിൻെറ ഭാഗമായാണ് ആലപ്പുഴയിലും തൃശൂരിലും സ൪ക്കാ൪ പുതിയ ഡെൻറൽ കോളജുകൾ തുടങ്ങുന്നത്. സംസ്ഥാനത്തെ 24 ഡെൻറൽ കോളജിൽനിന്ന് പ്രതിവ൪ഷം 1200ഓളം കുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്. ഇവ൪ക്ക് ഗൾഫിലടക്കം മികച്ച തൊഴിൽ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ അൽ-അസ്ഹ൪ ഡെൻറൽ കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്ന നയമാണ് കേന്ദ്രസ൪ക്കാ൪ പിന്തുടരുന്നത്. കേരളത്തിൻെറ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് റൂസ പദ്ധതി പ്രകാരം കേന്ദ്രം 250 കോടി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ-അസ്ഹ൪ ഡെൻറൽ കോളജിൽനിന്ന് റാങ്കോടെ ബിരുദം നേടിയ ശിഖ വ൪ക്കി, നാദിറ റഹ്മാൻ എന്നിവ൪ക്കടക്കം അദ്ദേഹം പുരസ്കാരങ്ങൾ സമ്മാനിച്ചു. ജോസഫ് വാഴക്കൻ എം.എൽ.എ, കേരള ആരോഗ്യ സ൪വകലാശാല രജിസ്ട്രാ൪ പ്രഫ.ഡോ. ഐപ് വ൪ഗീസ്, അൽ-അസ്ഹ൪ ഗ്രൂപ് ചെയ൪മാൻ കെ.എം. മൂസ, പ്രിസിപ്പൽ ഡോ.കെ.ടി. ശ്രീലത, വൈസ് പ്രിൻസിപ്പൽ ഡോ.വി.എ. അഫ്സൽ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
