Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅന്ധര്‍ക്കും...

അന്ധര്‍ക്കും ബധിരര്‍ക്കും മനോരോഗികള്‍ക്കും സഹായ പദ്ധതികള്‍

text_fields
bookmark_border
അന്ധര്‍ക്കും ബധിരര്‍ക്കും മനോരോഗികള്‍ക്കും സഹായ  പദ്ധതികള്‍
cancel

കാസ൪കോട്: അന്ധ൪ക്കും ബധിര൪ക്കും മനോരോഗികൾക്കും ജില്ലാ പഞ്ചായത്ത് സഹായ പദ്ധതികൾ നടപ്പാക്കുന്നു. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണിത്.
കാഴ്ച വൈകല്യമുള്ളവ൪ക്ക് ഡയ്സി ആപ്ളിക്കേഷൻ സോഫ്റ്റ്വെയ൪ ഉപയോഗിച്ച് ഓഡിയോ ലൈബ്രറി, മൊബിലിറ്റി ട്രെയ്നിങ്, മൂക൪ക്കും ബധിര൪ക്കുമായി ആംഗ്യഭാഷാ പരിശീലനം, മാനസിക രോഗികൾക്ക് പുനരധിവാസ പരിപാടി എന്നിവ എൻ.പി.ആ൪.പി.ഡി മുഖേന നടപ്പാക്കും. പദ്ധതികൾക്ക് രൂപരേഖ തയാറാക്കാൻ ഉപസമിതികൾ രൂപവത്കരിച്ചു. കാഴ്ചയില്ലാത്തവ൪ക്കായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് 5000 മണിക്കൂ൪ ദൈ൪ഘ്യമുള്ള ഓഡിയോ സംവിധാനം തയാറാക്കും. സന്നദ്ധ പ്രവ൪ത്തകരുടെ സഹായത്തോടെ പുസ്തകങ്ങൾ വായിച്ച് റെക്കോ൪ഡ് ചെയ്താണ് ലൈബ്രറി തയാറാക്കുക. ഇതിന് മുന്നോടിയായി വായനക്കാ൪ക്ക് പരിശീലനം നൽകും. പുസ്തക വായനക്കും പഠനത്തിനും ഈ സൗകര്യം പ്രയോജനപ്പെടും.
കാഴ്ചയില്ലാത്തവ൪ക്ക് നടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മൊബിലിറ്റി ട്രെയ്നിങ് നൽകാനും പദ്ധതിയുണ്ട്. കാഴ്ചശേഷി കുറഞ്ഞവരിൽ കണ്ണിൻെറ വൈരൂപ്യം മാറ്റുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കണ്ണട ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസിൻെറ സഹായം തേടും. അന്ധരുടെ സംഘടനയുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുക.
മൂകരും ബധിരരുമായവരെ ആംഗ്യഭാഷ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിക്കും. ഇതിനായി സാമൂഹിക പ്രവ൪ത്തക൪ക്ക് പരിശീലനം നൽകും.
മാനസിക രോഗികളുടെ പുനരധിവാസത്തിന് വൊക്കേഷനൽ ആൻഡ് റിക്രിയേഷനൽ ട്രെയ്നിങ് സെൻറ൪ പദ്ധതിക്കും രൂപം നൽകും. കാസ൪കോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആരംഭിക്കുന്ന ഓഡിയോളജി യൂനിറ്റുകൾ ഫെബ്രുവരി 21 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എൻ.പി.ആ൪.പി.ഡി വഴി നൽകുന്ന ഇരുചക്ര വാഹനങ്ങൾ, തയ്യൽമെഷീൻ, വാട്ട൪ബെഡ് , ജനന ശ്രവണ വൈകല്യ നി൪ണയ ഉപകരണം എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും.
പുതുതായി 24 യൂനിറ്റുകൾക്ക് രണ്ട് വീതം തയ്യൽമെഷീനുകൾ നൽകാനും വ്യക്തിഗത വിഭാഗത്തിൽ 41 മെഷീനുകൾ അനുവദിക്കാനും തീരുമാനിച്ചു. ബഡ്സ് സ്കൂളുകളിൽ മാനസിക വള൪ച്ചക്ക് ഉപകരിക്കുന്ന പദ്ധതികൾ ആരംഭിക്കുന്നതിന് എൻ.പി.ആ൪.പി.ഡി തീരുമാനിച്ചു.
ജില്ലയിലെ നവജാത ശിശുക്കളുടെ കേൾവി പരിശോധിച്ച് തിരിച്ചറിയുന്നതിന് ജനന ശ്രവണ വൈകല്യ നി൪ണയോപകരണം പനത്തടി, ബദിയഡുക്ക പി.എച്ച്.സികളിലും കാസ൪കോട് ജനറൽ ആശുപത്രിയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലും അനുവദിക്കാൻ തീരുമാനിച്ചു.
എൻ.പി.ആ൪.പി.ഡി ജില്ലാ നി൪വഹണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കോഓഡിനേറ്റ൪ എസ്. നസീം റിപ്പോ൪ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻമാരായ കെ. സുജാത, മമത ദിവാക൪, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സോമൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി.വി. കൃഷ്ണകുമാ൪, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനൻ, മുഹമ്മദ് മുബാറക് ഹാജി, സത്യശീലൻ, ബി. ജയകുമാ൪, പി.വി. നാരായണൻ, ഓഡിയോളജിസ്റ്റ് സിമി എം. സ്ളീബ, പി. രാജീവ്കുമാ൪ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story