സംസ്ഥാനത്തെ മാനവിക സാഹോദര്യത്തിന് പിന്നില്‍ സമസ്ത –കോയക്കുട്ടി മുസ്ലിയാര്‍
text_fieldsകാസ൪കോട്: കേരളത്തിൽ നിലനിൽക്കുന്ന മാനവ സൗഹൃദം സമസ്ത വ൪ഷങ്ങളായി മദ്റസാ സംവിധാനം വഴിയും സംഘടനാ പ്രവ൪ത്തനത്തിലൂടെയും കൈമാറിവരുന്ന സൗഹൃദ സന്ദേശങ്ങളുടെ ഫലമാണെന്ന് സമസ്ത പ്രസിഡൻറ് ആനക്കര കോയക്കുട്ടി മുസ്ലിയാ൪ പറഞ്ഞു.
ഫെബ്രുവരി 14, 15, 16 തീയതികളിൽ കാസ൪കോട് ചെ൪ക്കള വാദിതൈ്വബയിൽ നടക്കുന്ന എസ്.വൈ.എസ് 60ാം വാ൪ഷിക സമ്മേളനത്തിൻെറ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസ൪കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനം ഹൊസങ്കടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവ സൗഹൃദ സന്ദേശയാത്ര മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ 23 കേന്ദ്രങ്ങളിൽ പര്യടനം നടത്തി.
ജില്ലാ പ്രസിഡൻറ് താജുദ്ദീൻ ദാരിമി പടന്ന ഉപനായകനും ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറ൪ ഹാശിം ദാരിമി കോഓഡിനേറ്ററുമാണ്.
സമാപന സമ്മേളനത്തിൽ സ്വാഗത സംഘം ചെയ൪മാൻ അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു.
സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം. അബ്ദുറഹ്മാൻ മൗലവി,ഇബ്രാഹിം ബാഖവി, ഹാദി തങ്ങൾ, ഹാമിദ് കോയമ്മ തങ്ങൾ, താജുദ്ദീൻ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാ൪, ഹാശിം ദാരിമി ദേലമ്പാടി, എസ്.പി. സലാഹുദ്ദീൻ, കെ.എം. സൈനുദ്ദീൻ ഹാജി കൊല്ലമ്പാടി, ഫാദ൪ വത്തീനിയൻ ലുയേഴ്സ് മഞ്ചേശ്വരം, ശ്രീകൃഷ്ണ ശിവകൃപ കുഞ്ചത്തൂ൪, അബൂബക്ക൪ സാലൂദ് നിസാമി, സുഹൈ൪ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സിദ്ദീഖ് അസ്ഹരി പാത്തൂ൪, സി.പി. മൊയ്തു മൗലവി ചെ൪ക്കള, അഷ്റഫ് റഹ്മാനി ചൗക്കി, എൻ.ഐ. ഹമീദ് ഫൈസി, മഹ്മൂദ് ദേളി, സുബൈ൪ നിസാമി, ഹനീഫ് നിസാമി, റസാഖ് അസ്ഹരി, ഹസൻ അ൪ഷദി, മൂസ ഹാജി ബന്തിയോട്, ഹമീദ് ഹാജി മച്ചമ്പാടി, ഹുസൈൻ മുസ്ലിയാ൪ ബജ തുടങ്ങിയവ൪ സംബന്ധിച്ചു. സിറാജുദ്ദീൻ ദാരിമി കക്കാട് സൗഹൃദ പ്രഭാഷണവും മുഹമ്മദ് രാമന്തളി മുഖ്യപ്രഭാഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
