ബ്ളേഡ് മാഫിയക്കെതിരെ നടപടി: പലിശക്കാരുടെ ലിസ്റ്റ് തയാറാക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവ൪ത്തിക്കുന്ന കൊള്ളപ്പലിശക്കാ൪ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇത്തരത്തിൽ അനധികൃതമായി പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിരന്തരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏ൪പ്പെടുന്നവരെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന നി൪ദേശവും നൽകി.
വ൪ഷങ്ങൾക്ക് മുമ്പ് ഇതുസംബന്ധിച്ച് ഡി.ജി.പി ഒരു സ൪ക്കുല൪ തയാറാക്കിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല. ദക്ഷിണമേഖല എ.ഡി.ജി.പി എ. ഹേമചന്ദ്രന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തും മറ്റ് ചില ജില്ലകളിലും കൊള്ളപ്പലിശക്കാ൪ക്കെതിരെ നടപടിയുണ്ടായെങ്കിലും കേസുകൾ രജിസ്റ്റ൪ ചെയ്തതല്ലാതെ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല.
തിരുവനന്തപുരത്ത് മാത്രം ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് 850 ഓളം കേസുകളാണ് രജിസ്റ്റ൪ ചെയ്തതെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. മിക്ക കേസുകളിലും രാഷ്ട്രീയ ഇടപെടലുണ്ടായി മരവിപ്പിച്ച അവസ്ഥയിലാണ്.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം വിളിച്ചുചേ൪ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ബ്ളേഡ് മാഫിയക്കെതിരെയുള്ള നടപടി വീണ്ടും ശക്തമാക്കിയത്. പലിശക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനധികൃത പണമിടപാട് ശ്രദ്ധയിൽപെട്ടാൽ സ്റ്റേഷൻ ഹൗസ് ഓഫിസ൪മാ൪ അക്കാര്യം ശരിയായ നിലയിൽ അന്വേഷിക്കണമെന്നാണ് നി൪ദേശം. അന്വേഷണത്തിൽ ക്രമക്കേട് തെളിയുകയാണെങ്കിൽ 1958 ലെ കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം ഉചിതമായ നടപടി കൈക്കൊള്ളണം.
ലൈസൻസില്ലാതെ പണമിടപാട് സ്ഥാപനം നടത്തുകയോ ലൈസൻസിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണം. രണ്ട് ശതമാനത്തിലധികം പലിശ ഈടാക്കുന്നവ൪, മാതൃഭാഷയിൽ സ്ഥാപനം നടത്തിപ്പുകാരൻെറ പേര് പ്രദ൪ശിപ്പിക്കാത്തവ൪, വായ്പാക്കാരനിൽ സമ്മ൪ദം ചെലുത്താനായി ബ്ളാങ്ക് ചെക്കും മറ്റ് രേഖകളും വാങ്ങിവെക്കുന്നതായി ശ്രദ്ധയിൽപെട്ടാലോ, പലിശ അടക്കാത്തതിൻെറ പേരിൽ ബ്ളാങ്ക് ചെക്കുകൾ സ്വന്തം നിലക്ക് പൂരിപ്പിച്ച് പണം ബലമായി ഈടാക്കുന്നതായുള്ള പരാതി ലഭിച്ചാലോ ഉചിതനടപടി സ്വീകരിക്കണം.
ബലംപ്രയോഗിച്ച് വായ്പക്കാരൻെറ വീട്ടിലോ സ്ഥാപനത്തിലോ അതിക്രമിച്ചുകയറി സാധനങ്ങൾ എടുത്തുകൊണ്ടുപോയതായുള്ള കാര്യം ശ്രദ്ധയിൽപെട്ടാലോ ഉടൻ നടപടി കൈക്കൊള്ളണമെന്ന നി൪ദേശമാണ് നൽകിയിട്ടുള്ളത്. എല്ലാ സിറ്റി പൊലീസ് കമീഷണ൪മാരും എസ്.പിമാരും തങ്ങളുടെ അധികാരപരിധിയിൽ പണമിടപാട് നടത്തുന്ന വ്യക്തികളുടെ പട്ടിക തയാറാക്കണം.
വിശദാംശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ റേഞ്ച് ഐ.ജിമാ൪ക്ക് കൈമാറണമന്നും നി൪ദേശിച്ചിട്ടുണ്ട്. ശരിയായ നിയമനടപടികൾ കൈക്കൊള്ളുന്നുവെന്ന് ഐ.ജിമാ൪ ഉറപ്പുവരുത്തണമെന്നും നി൪ദേശമുണ്ട്. കേരളത്തിൽ പലരും നിയമവിരുദ്ധമായി പണമിടപാട് നടത്തിവരുന്നതായുള്ള റിപ്പോ൪ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയിട്ടുള്ളത്. ‘ദിനവട്ടി’, ‘മണിക്കൂ൪ വട്ടി’, ‘മീറ്റ൪ പലിശ’ മാസവായ്പ, നൂറ് ദിന വായ്പ എന്നീ പേരുകളിലൊക്കെ പലിശക്ക് പണം കൊടുക്കുന്നരീതിയാണ് സംസ്ഥാനത്ത് പൊതുവിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
