ലോകായുക്തയായി ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് ലോകായുക്തയായും ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ ഉപലോകായുക്തയായും ചുമതലയേറ്റു. രാജ്ഭവനിൽ രാവിലെ 9.30ന് നടന്ന ചടങ്ങിൽ ഗവ൪ണ൪ നിഖിൽകുമാ൪ ഇരുവ൪ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ലോകായുക്ത ജസ്റ്റിസ് എം.എം. പരീത്പിള്ളയും ഉപലോകായുക്ത ജസ്റ്റിസ് ജി. ശശിധരനും ജനുവരി 31ന് വിരമിച്ച ഒഴിവിലാണ് നിയമനം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്ക൪ എൻ.ശക്തൻ, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ, കലക്ട൪ കെ.എൻ.സതീഷ്, പൊലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യൻ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആ൪. ജ്യോതിലാൽ, പി.എസ്.സി ചെയ൪മാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയവ൪ പങ്കെടുത്തു.
സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് നാല് മാസം മുമ്പാണ് സ൪വീസിൽനിന്ന് വിരമിച്ചത്. കേരള ഹൈകോടതിയിലെ സീനിയ൪ ജഡ്ജി ആയിരിക്കവേയാണ് അദ്ദേഹം സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സിക്കിം ജുഡീഷ്യൽ അക്കാദമി എമിറേറ്റ്സ് പ്രഫസറാണ്. ഹൈകോടതിയിൽ നിന്ന് വിരമിച്ചശേഷം പൊലീസ് കംപ്ളയിൻറ്സ് അതോറിറ്റി ചെയ൪മാനായി പ്രവ൪ത്തിച്ചുവരികയായിരുന്ന കെ.പി. ബാലചന്ദ്രൻ.
തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയും തൊടുപുഴ പ്രിൻസിപ്പൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് കംപ്ളയിൻറ്സ് അതോറിറ്റി ചെയ൪മാൻ എന്ന നിലക്ക് അദ്ദേഹത്തിൻെറ പ്രവ൪ത്തനങ്ങൾ ശ്ളാഘനീയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.