സ്കൂള്‍ മാനേജര്‍ക്കും മകള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
text_fieldsചെങ്ങന്നൂ൪: അഴിമതിയാരോപണത്തിൽ സ്കൂൾ മാനേജ൪ക്കും മകൾക്കുമെതിരെ കേസ് രജിസ്റ്റ൪ ചെയ്യാൻ വിജിലൻസ് കോടതി ഉത്തരവ്. മാന്നാറിലെ നാല് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ നായ൪ സമാജത്തിൻെറ ബോയ്സ്-ഗേൾസ് ഹൈസ്കൂളുകൾ, ഹയ൪ സെക്കൻഡറി, ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജരായി 15 വ൪ഷമായി പ്രവ൪ത്തിക്കുന്ന റിട്ട. അധ്യാപകൻ, ഇതേ സ്കൂളിൽ അധ്യാപികയായി ജോലിനോക്കുന്ന മകൾ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റ൪ ചെയ്യുന്നതിന് കോട്ടയം വിജിലൻസ് കോടതി ജഡ്ജി എസ്. സോമനാണ് ഉത്തരവിട്ടത്.
നിരവധി അഴിമതി ആരോപണങ്ങളെക്കുറിച്ച് ആലപ്പുഴ വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി കെ. അശോക് കുമാറിൻെറ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ ക്യുക് വെരിഫിക്കേഷൻ റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നു.
ഇത് നിരീക്ഷിച്ചശേഷമാണ് അഴിമതി തടയൽ നിയമത്തിലെ വിവിധ വകുപ്പുകളും ഐ.സി.പി വകുപ്പുകളും ഉൾപ്പെടുത്തി എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്ത് കേസ് ഫയൽ ചെയ്യുന്നതിനുള്ള നി൪ദേശം കോടതി നൽകിയത്.
ഒന്നരവ൪ഷമായി സ്കൂളുമായി ബന്ധപ്പെട്ട പരാതികളിൽ വിശദമായ പ്രാഥമികാന്വേഷണം നടത്തിവരികയായിരുന്നു. 47 സാക്ഷികളുടെ മൊഴികളും ഇതിനാധാരമായി 17 രേഖകളും കൂടാതെ 20 പേജുള്ള റിപ്പോ൪ട്ടും ചേ൪ത്താണ് ഇത് സമ൪പ്പിച്ചിരുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ, സ്വജനപക്ഷപാതം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, സ്കൂളിൻെറ വക ഭൂസ്വത്ത് അനധികൃതമായി കൈമാറ്റം ചെയ്യൽ, രേഖകളിൽ കൃത്രിമം കാട്ടൽ ഉൾപ്പെടെ പരാതികളിൽ മതിയായ തെളിവുകൾ ഉണ്ടെന്ന നിഗമനത്തെത്തുട൪ന്നാണ് കോടതി ഈമാസം 17നുമുമ്പ് എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കൃത്യതയും നിയമാനുസൃതവുമല്ലാത്ത വരവുചെലവുകൾ, ഓഡിറ്റിങ്, സുതാര്യതയില്ലായ്മ, വ്യക്തിപരമായ ബാങ്ക് അക്കൗണ്ടിലൂടെയുള്ള നിക്ഷേപങ്ങൾ, പിൻവലിക്കൽ, സാധനങ്ങൾ വാങ്ങുന്നതിലും നി൪മാണ പ്രവൃത്തികൾ നടത്തുന്നതിലുമുള്ള പൊരുത്തക്കേടുകൾ, വീഴ്ചകൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി മാനേജരെ തൽസ്ഥാനത്തുനിന്ന് നീക്കുന്നതിന് മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫിസ൪ക്ക് നി൪ദേശം നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോ൪ട്ടിൽ ശിപാ൪ശ ചെയ്തിട്ടുണ്ട്.
ഏഴംഗ മാനേജിങ് കമ്മിറ്റിയിലെ നാല് അംഗങ്ങളുടെ രാജിയെത്തുട൪ന്ന് കഴിഞ്ഞമാസം 19ന് ചേ൪ന്ന പൊതുയോഗത്തിൽ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. മൂന്നംഗ കെയ൪ടേക്ക൪ സമിതിയാണ് നിലവിലുള്ളത്. ഈമാസം 16ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് നടപടി ആരംഭിച്ചു. ആം ആദ്മി പാ൪ട്ടി ജില്ലാ കമ്മിറ്റി അംഗവും ഓഹരി ഉടമയുമായ റിട്ട. ബാങ്ക് മാനേജ൪ ചെന്നിത്തല ഒരിപ്രം കൊച്ചുനാലത്തേ് കെ.എൻ. സോമനാഥൻ പിള്ള നടത്തിവന്ന നിയമപോരാട്ടങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
