അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണം ഇന്ന് തുടങ്ങും
text_fieldsപെരിന്തൽമണ്ണ: ദേശീയപാത 213ലെ ഗതാഗത കുരുക്കിന് പരിഹാരമായി അങ്ങാടിപ്പുറം റെയിൽവേ മേൽപാല നി൪മാണത്തിന് ഇന്ന് തുടക്കം. ഇതിൻെറ മുന്നൊരുക്കമെന്നോണം കഴിഞ്ഞ ദിവസം ആ൪.ബി.ഡി.സി അംഗങ്ങളും ജനപ്രതിനിധികളും സ്ഥലം സന്ദ൪ശിച്ച് നി൪മാണ പ്രവ൪ത്തനങ്ങൾ വിലയിരുത്തി.
ദേശീയപാതയിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നാണ് പ്രവൃത്തി ആരംഭിക്കുക. റോഡിനിരുവശവും ജെ.സി.ബി ഉപയോഗിച്ച് റോഡ് പരമാവധി വീതികൂട്ടും. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കും.
പെരിന്തൽമണ്ണ ഭാഗത്ത് മൂന്ന് സ്പാനുകളാണ് നി൪മിക്കുക. അതിനുള്ള പൈലിങ് പ്രവൃത്തി നടക്കും. നിലവിലെ ഡിവൈഡറുകൾ പൊളിച്ച് മാറ്റും.
നി൪മാണ പ്രവ൪ത്തനത്തിനുള്ള സ്ഥലമെടുപ്പ് ദ്രുതഗതിയിലാക്കും. 14 ഭൂ ഉടമകളാണ് ജില്ലാ വിലനി൪ണയ സമിതിക്ക് മുന്നിൽ സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം നൽകിയത്. സംസ്ഥാനതല പ൪ച്ചേസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടൻ അവശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങും. പ്രവ൪ത്തനം തുടങ്ങുന്നതോടെ ചരക്ക് വാഹനങ്ങൾക്ക് ഈ റൂട്ടിൽ നിയന്ത്രണമേ൪പ്പെടുത്തും. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം, മഞ്ചേരി, മണ്ണാ൪ക്കാട് വഴിയാണ് സഞ്ചരിക്കേണ്ടത്.
തൃശൂ൪ ഭാഗത്ത് നിന്ന് വരുന്നവ പട്ടാമ്പി, പുലാമന്തോൾ, ഓണപ്പുട, അങ്ങാടിപ്പുറം വഴിയും സഞ്ചരിക്കണം. പ്രാരംഭ പ്രവ൪ത്തനം നടക്കുന്നതിനാൽ യാത്രാ വാഹനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവുകയില്ല. പ്രവ൪ത്തനാവലോകനം നടത്തിയാവും യാത്രാ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാവുക.
12.1 കോടി രൂപ ചെലവഴിച്ച് നി൪മിക്കുന്ന മേൽപാലം നിലവിൽവരുന്നതോടെ ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിലെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാവുമെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
