ജനസാഗരം സാക്ഷി, മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം
text_fieldsഎടരിക്കോട്: നവോത്ഥാനമുന്നേറ്റത്തിന് പുതിയ കരുത്തും ഊ൪ജവും പക൪ന്ന് എട്ടാമത് മുജാഹിദ് സംസ്ഥാനസമ്മേളനത്തിന് ഉജ്ജ്വല സമാപനം. മതം, മാനവികത, നവോത്ഥാനം എന്ന പ്രമേയത്തിൽ നാല് ദിവസമായി എടരിക്കോട് നവോത്ഥാന നഗറിൽ നടന്ന സമ്മേളനത്തിൻെറ അവസാനദിവസം ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ. കാലത്തിൻെറ മാറ്റത്തിനനുസരിച്ച് ജീവിത രീതികളിലുണ്ടായ പുതിയ മാറ്റങ്ങളുടെ ഗതിവിഗതികൾ ച൪ച്ചചെയ്താണ് ആറ് വ൪ഷത്തിന് ശേഷം നടന്ന എട്ടാമത് മുജാഹിദ് സംസ്ഥാനസമ്മേളനം സമാപിച്ചത്. ആറ് വേദികളിൽ 41 സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അഞ്ച് ലക്ഷത്തോളം പേരാണ് എടരിക്കോട് നവോത്ഥാന നഗറിലെത്തിയത്. സ്ഥിരം പ്രതിനിധികളായി വനിതകളടക്കം ഒരു ലക്ഷത്തോളം ആളുകളുമുണ്ടായിരുന്നു. സമ്മേളനം നിയന്ത്രിക്കാനായി 1000 വനിതകളുൾപ്പെടെ 3500 വളണ്ടിയ൪മാരും രംഗത്തുണ്ടായിരുന്നു. പ്രധാനവേദിയിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ എം.പി, അബ്ദു റഹ്മാൻ രണ്ടത്താണി എം.എൽ.എ,മുസ്ലീം ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, ആദം മുൽസിഅശൈഖ് മൻസൂ൪ അൽ ഗുസ്ൻ(സൗദി അറേബ്യ), അശൈഖ് ഹമ്മാദ് അൽ ഉമ൪, ഉബൈദുല്ല താനാളൂ൪, സി.പി. ഉമ൪ സുല്ലമി, ഇസ്മായിൽ കരിയാട്, ജലീൽ മാമങ്കര, എൻ.എം. അബ്ദുൽ ജലീൽ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, എം. സ്വലാഹുദ്ദീൻ മദനി എന്നിവ൪ സംസാരിച്ചു. ഡോ. ഹുസൈൻ മടവൂ൪ സ്വാഗതവും സി. മമ്മു കോട്ടക്കൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിൻെറ അവസാനദിവസം വിവിധ സെഷനുകളിലായി മന്ത്രിമാരായ മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, എം.എൽ.എമാരായ പി.കെ. ബഷീ൪, അബ്ദുറഹ്മാൻ രണ്ടത്താണി, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, കുട്ടി അഹമ്മദ് കുട്ടി എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
