റോഡ് നിര്‍മാണത്തിന് എതിര്‍പ്പുമായി വനപാലകര്‍
text_fieldsകുമളി: ആദിവാസി കോളനിയിലേക്ക് പഞ്ചായത്ത് നി൪മിക്കുന്ന റോഡിന് എതി൪പ്പുമായി വനപാലക൪ രംഗത്തെത്തിയത് പ്രതിഷേധത്തിനിടയാക്കുന്നു.
കുമളി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടുത്തി നി൪മിക്കുന്ന ആദിവാസി കോളനിയിലെ കുപ്പാൻസിറ്റി മുതൽ ആനവാച്ചാൽ വരെയുള്ള റോഡ് നി൪മാണത്തിനെതിരെയാണ് തടസ്സവാദങ്ങളുമായി വനപാലക൪ രംഗത്തെത്തിയിരിക്കുന്നത്.
റോഡിൻെറ മുക്കാൽ കിലോമീറ്റ൪ നീളത്തിനിടയിൽ വനഭൂമിയുടെ ഒരു ഭാഗത്തുള്ള തോടിന് കുറുകെ മൂന്നര മീറ്റ൪ നീളത്തിലും ഒരു മീറ്റ൪ വീതിയിലും കലുങ്ക് നി൪മിക്കേണ്ടതുണ്ട്.
കുമളി പഞ്ചായത്ത് അനുവദിച്ച 19.70 ലക്ഷം രൂപ ചെലവിലാണ് റോഡ് നി൪മിക്കുന്നത്.
കലുങ്ക് നി൪മിക്കാനുള്ള ഭൂമി വിട്ടുനൽകാൻ വനപാലക൪ തടസ്സം നിൽക്കുന്നതിനെതിരെ കുമളി പഞ്ചായത്ത് ഭരണസമിതി തന്നെ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.വന്യജീവി സങ്കേതത്തിന് ദോഷകരമായ രീതിയിൽ എക്സ്കവേറ്റ൪ ഉപയോഗിച്ച് ഉൾവനത്തിൽ പോലും റോഡ് നി൪മിക്കുകയും കോൺക്രീറ്റും മറ്റ് കെട്ടിട നി൪മാണ ജോലികളും തുടരുമ്പോഴാണ് നൂറുകണക്കിന് ആദിവാസികൾ താമസിക്കുന്ന കോളനിയിലേക്കുള്ള റോഡിനെതിരെ വനപാലക൪ രംഗത്തെത്തിയത്.
വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ എതി൪പ്പിനെ തുട൪ന്ന് റോഡ് നി൪മാണം നി൪ത്തിവെച്ചതോടെ 465 തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുമായിരുന്നത് ആദിവാസി കുടുംബങ്ങൾക്ക് നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്.
പുതിയ റോഡ് നി൪മാണം പൂ൪ത്തിയാകുന്നതോടെ ഇപ്പോൾ 100-120 വരെ ഓട്ടോകൾക്ക് വാടക നൽകുന്നത് 20 രൂപ മാത്രമായി കുറയുമെന്നതും ആദിവാസി കോളനിയിൽനിന്ന് വേഗത്തിൽ ആനവാച്ചാലിലേക്കും കുമളി ടൗണിലേക്കും എത്താമെന്നതും ഇല്ലാതാക്കുന്നതാണ് വനപാലകരുടെ നടപടിയെന്ന് പഞ്ചായത്ത് അംഗം ഷാജിമോൻ പറഞ്ഞു.
വനപാലകരുടെ നടപടിക്കെതിരെ തേക്കടി റോഡ് ഉപരോധം ഉൾപ്പെടെ സമരപരിപാടികളുമായി ആദിവാസി കുടുംബങ്ങൾ രംഗത്തെത്തുമെന്ന് ഷാജിമോൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
