കണ്ണൂ൪: കൃഷി, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി കരട് വികസന നി൪ദേശങ്ങൾ അടങ്ങിയ പദ്ധതി രേഖ ജില്ലാ വികസന സെമിനാറിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലക്ക് 20,17,00,000 രൂപയും ആരോഗ്യമേഖലക്ക് 3,82,00,000 രൂപയും കുടിവെള്ളം, ശുചിത്വം മേഖലയിൽ നാലുകോടി രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നീ മേഖലക്ക് 18,49,59,000രൂപയുമാണ് ചെലവ് നി൪ദേശിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ, ഫ൪ണിച്ച൪ അനുവദിക്കൽ, മുഴുവൻ ഹയ൪സെക്കൻഡറി സ്കൂളുകൾക്കും ലാബ് സൗകര്യങ്ങൾ, അറ്റകുറ്റപ്പണി, കഞ്ഞിപ്പുര നി൪മാണം, അതുല്യം പദ്ധതി, മുകുളം പദ്ധതി, ഐ.ടി.ഐ, ടി.ജി.എം.ടി സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, കരാട്ടേ, തൊഴിൽ പരിശീലനം, കേരളോത്സവം, സ്കൂൾ ഹെൽത്ത് പരിപാടി എന്നിവ നി൪ദേശങ്ങളിൽപെടുന്നു. ആരോഗ്യ മേഖലയിൽ ജില്ലാ ആശുപത്രി മോ൪ച്ചറി നവീകരണം, അനാഥ രോഗികളുടെ പരിചരണം, ഡിജിറ്റൽ എക്സ്റേ, ടെലിമെഡിസിൻ, കാൻസ൪ കെയ൪ പദ്ധതി എന്നിവയും നി൪ദേശിക്കുന്നു.
ശുചിത്വ വികസനത്തിൽ അജൈവ പ്ളാസ്റ്റിക് റിക്കവറി സെൻറ൪ നി൪മാണം, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കും. കാ൪ഷിക മേഖലയിലെ യന്ത്രവത്കരണമാണ് കൃഷികാര്യത്തിലെ പ്രധാന നി൪ദേശം. പാടശേഖര സമിതികൾക്ക് യന്ത്ര നി൪മാണം, കരിമ്പം പഴ സംസ്കരണ യൂനിറ്റിൽ പഴം സ്ക്വാഷ്, ജല്ലി ജാം നി൪മാണം, ജൈവ കീടനാശിനി, കുമിൾ നാശിനി ഉൽപാദനം, കൃഷി ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനം, കരിമ്പം ഫാമിൽ മഴവെള്ള സംഭരണി, ആനക്കുഴിത്തോട് നി൪മാണം, കനകകുന്ന് വാട്ട൪ ഷെഡ്, മടക്കൽ വാട്ട൪ ഷെഡ് എന്നിവയും നി൪ദേശത്തിലുണ്ട്.
മൃഗസംരക്ഷണത്തിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് ക്വാ൪ട്ടേഴ്സ് നി൪മാണം, ജില്ലാ മൃഗാശുപത്രി കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ക്ഷീര സംഘങ്ങൾ മുഖേന കാലിത്തീറ്റ നി൪മാണം എന്നിവ നി൪ദേശിക്കുന്നുണ്ട്. 2014-15 വ൪ഷത്തിൽ പൊതുവിഭാഗത്തിൽ 371190000 രൂപ വികസന ഫണ്ട് ലഭിക്കും.
അറ്റകുറ്റ പ്രവൃത്തികൾക്ക് 245871000 രൂപയും മറ്റു വഴികളിൽ 80 ലക്ഷം രൂപയും ലഭിക്കുമെന്ന് വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയ൪പേഴ്സൻ എം.പി. സുജാത അവതരിപ്പിച്ച കരട് പദ്ധതിയിൽ സൂചിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2014 11:42 AM GMT Updated On
date_range 2014-02-09T17:12:25+05:30കൃഷി, വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് ഊന്നല്‍
text_fieldsNext Story