സര്‍ക്കാറുകള്‍ കുത്തകകളെ കുടിയിരുത്തുന്നു –അഭയ് സാഹു
text_fieldsപ്ളാച്ചിമട: സ൪ക്കാറുകളും രാഷ്ട്രീയക്കാരും ബഹുരാഷ്ട്ര കുത്തകകളെ കുടിയിരുത്തുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ഒഡീഷയിലെ പോസ്കോ സമര സമിതി ചെയ൪മാനും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ അഭയ് സാഹു.
പ്ളാച്ചിമട കോള വിരുദ്ധ പന്തലിൽ അനിശ്ചിതകാല സത്യഗ്രഹികൾക്ക് അഭിവാദ്യമ൪പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ രാജ്യത്തെ കുത്തക വിരുദ്ധ സമരക്കാരുടെ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്നും മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തെ മാനിക്കാത്ത ഭരണകൂടങ്ങളെ തൂത്തെറിയണമെന്നും അദ്ദേഹം പറഞ്ഞു.
കോളവിരുദ്ധ സമരസമിതി ചെയ൪മാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംവിധായകൻ എം.ജി. ശശി, ജനപക്ഷം സംസ്ഥാന ചെയ൪മാൻ കെ. രാമൻപിള്ള, മയിലമ്മ ഫൗണ്ടേഷൻ ചെയ൪മാൻ രാമദാസ് കതിരൂ൪, സോളിഡാരിറ്റി ജില്ലാ ചെയ൪മാൻ അബ്ദുറസാഖ് എന്നിവരും വെള്ളിയാഴ്ച സമരപന്തലിലത്തെി.
കെ.വി. ബിജു, ലുക്മാൻ എന്നിവരാണ് നിരാഹാര സത്യഗ്രഹമിരിക്കുന്നത്. തിങ്കളാഴ്ച മുതൽ മുൻ മന്ത്രി വി.സി. കബീറും അമ്പലക്കാട് വിജയനും അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങുമെന്ന് വിളയോടി വേണുഗോപാൽ പറഞ്ഞു.
സത്യഗ്രഹത്തിന് ഐക്യദാ൪ഢ്യം പ്രകടിപ്പിച്ച് ദേശീയ ക൪ഷക സമാജം പ്രവ൪ത്തക൪ പ്ളാച്ചിമടയിൽ പ്രകടനം നടത്തി. മുതലാംതോട് മണി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
