മുഹറഖില്‍ സ്വദേശികള്‍ക്കായി പാസ്പോര്‍ട്ട് ഓഫീസ് ബ്രാഞ്ച്
text_fieldsമനാമ: സ്വദേശികളുടെ പാസ്പോ൪ട്ട് ഓഫീസിൻെറ പുതിയ ബ്രാഞ്ച് മുഹറഖിൽ പ്രവ൪ത്തനം ആരംഭിച്ചു. നാഷനാലിറ്റി, പാസ്പോ൪ട്ട് ആൻഡ് റസിഡൻറ് അഫയേഴ്സ് ഡയറക്ട൪ ശൈഖ് ഈസാ ബിൻ അലി ആൽഖലീഫ ഉദ്ഘാടനം നി൪വഹിച്ചു. മുഹറഖിലെ സെക്യൂരിറ്റി സ൪വീസസ് ബിൽഡിങ്ങിലാണ് ഓഫീസ് പ്രവ൪ത്തിക്കുന്നത്.
എല്ലാ ഗവ൪ണറേറ്റിലും പാസ്പോ൪ട്ട് ഓഫീസ് തുറക്കാനുള്ള രാജാവിൻെറ നി൪ദേശപ്രകാരമാണ് പുതിയ ബ്രാഞ്ച് പ്രവ൪ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ 7.30 മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവ൪ത്തന സമയം. സ്വദേശികളുടെ പാസ്പോ൪ട്ട് ഇഷ്യൂ ചെയ്യൽ, മാറ്റി നൽകൽ, പുതുക്കൽ എന്നവയെല്ലാം ഇവിടുന്ന് സാധ്യമാകും.
സെൻട്രൽ ഗവ൪ണറേറ്റിൽ എൽ.എം.ആ൪.എയിലും സീഫ് മാളിലെ ബഹ്റൈൻ ഇൻവെസ്റ്റേഴ്സ് സെൻററിലും ഇതേരീതിയിൽ ഉടനെ ബ്രാഞ്ചുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
