മൂന്നാം മുന്നണി: മോദിയുടേത് മൂന്നാംകിട വര്‍ത്തമാനമെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: മൂന്നാംമുന്നണി മൂന്നാംകിട മുന്നണിയാണെന്ന ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദിയുടെ പരാമ൪ശം മൂന്നാംകിട രാഷ്ട്രീയക്കാരൻേറതാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി. ഇത്തരക്കാ൪ പ്രധാനമന്ത്രിയായാൽ ഇന്ത്യ മൂന്നാംകിട രാജ്യമായി അധഃപതിക്കും.
ആരാണ് ഒന്നാംകിട, രണ്ടാംകിട, മൂന്നാംകിട എന്നൊക്കെ ജനങ്ങൾ തീരുമാനിക്കും. മൂന്നാംമുന്നണിയെ ചിലരൊക്കെ ഭയക്കുന്നുണ്ട്. അവരുടെ ഭയത്തിൽ നിന്നാണ് മോശം പ്രതികരണം ഉണ്ടാകുന്നത്. കോൺഗ്രസിതര-ബി.ജെ.പിയിതര കൂട്ടായ്മയുടെ പൊതുപരിപാടി തയാറായി വരുകയാണ്.
അത് രാജ്യത്തെ സാധാരണക്കാരൻെറ പക്ഷത്തുനിന്നുള്ള അജണ്ടയാണ്. പണക്കാരിൽ നിന്ന് പിടിച്ചെടുക്കേണ്ട നികുതി ഈടാക്കി പാവപ്പെട്ടവന് ജോലിയും മെച്ചപ്പെട്ട ജീവിത സൗകര്യവും നൽകണമെന്ന ആശയമാണ്
കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്. അത് മൂന്നാംകിടയാണെന്ന് ജനം പറയില്ളെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
