ഫ്രഞ്ച് വ്യാപാരസംഘം ഇറാനില്‍: നീരസവുമായി യു.എസ്
text_fieldsതെഹ്റാൻ: ഇറാനുമായി വൻശക്തികൾ കരാറിലത്തെിയ സാഹചര്യത്തിൽ 116 അംഗ വ്യാപാര പ്രതിനിധിസംഘം ഇറാനിൽ പര്യടനം ആരംഭിച്ചു. സാമ്പത്തിക ഉപരോധത്തിൽ പാശ്ചാത്യരാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ഇളവ് തുറന്നിടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് സന്ദ൪ശന ലക്ഷ്യമെന്ന് സംഘം വിശദീകരിച്ചു.
അതേസമയം, ഫ്രഞ്ച് സംഘത്തിൻെറ ഇറാൻ പര്യടനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. ഇറാനുമായി പുതിയ വ്യാപാര ഇടപാടുകൾക്ക് സമയമായില്ളെന്ന് അമേരിക്ക സംഘത്തിന് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ നിരവധി ഉപരോധങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്ന കാര്യം ഓ൪മിക്കണമെന്ന് യു.എസ് രാഷ്ട്രീയകാര്യ അണ്ട൪ സെക്രട്ടറി വെൻഡി ഷെ൪മാൻ അറിയിച്ചു. ഉപരോധ ഇളവ് തൽക്കാലത്തേക്കും പരിമിത തോതിലുള്ളതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപരോധ നിയമം ലംഘിക്കുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും വാഷിങ്ടൺ ഇന്നലെ പുറത്തുവിടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
