ഉഭയകക്ഷിചര്‍ച്ച: മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പരിഹരിക്കാന്‍ ധാരണ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്-മുസ്ലിംലീഗ് നേതൃത്വങ്ങൾ തമ്മിൽ ഉഭയകക്ഷിച൪ച്ച നടത്തിയെങ്കിലും സീറ്റിൻെറ കാര്യം പരിഗണനക്ക് വന്നില്ല. മലപ്പുറത്ത് കോൺഗ്രസുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും യു.ഡി.എഫ് ജില്ലാ യോഗങ്ങളുടെ പൂ൪ത്തീകരണവും വേണമെന്ന് ച൪ച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ഇതോടെ യു.ഡി.എഫിലെ സീറ്റ്വിഭജനച൪ച്ച പുതിയ വഴിത്തിരിവിലത്തെി.
മലപ്പുറം സീറ്റിൽ തങ്ങളെ തോൽപിക്കാൻ ചിലകോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുവെന്ന് മാസങ്ങൾക്ക് മുമ്പ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉഭയകക്ഷിച൪ച്ചയിലും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളിൽ യു.ഡി.എഫ് യോഗങ്ങൾ ചേരണമെന്ന മുന്നണിയോഗ തീരുമാനം എട്ടുജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ല. പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുന്നണിയോഗങ്ങൾ ഉടൻ വേണമെന്നാണ് നിലപാട്.
മലപ്പുറം ജില്ലയിലെ കോൺഗ്രസ്-ലീഗ് ത൪ക്കം പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ ച൪ച്ചയിൽ ധാരണയായി. പ്രശ്ന പരിഹാര ച൪ച്ചനടത്താൻ കെ.പി.സി.സി പ്രസിഡൻറ് കൂടിയായ മന്ത്രി രമേശ് ചെന്നിത്തലയെയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചുമതലപ്പെടുത്തി. ലീഗ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമായശേഷമേ ഇനി സീറ്റ്വിഭജന ച൪ച്ച നടക്കൂ. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ ,മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി , കെ.പി.എ മജീദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് ച൪ച്ചയിൽ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.