ശൈഖ് ഖലീഫയുടെ നില മെച്ചപ്പെട്ടു
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ ആരോഗ്യ നില മെച്ചപ്പെട്ടതായും അദ്ദേഹം ആരോഗ്യവാനാണെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ശൈഖ് ഖലീഫയുടെ ആരോഗ്യ നില ഇപ്പോൾ സ്ഥിരവും വിശ്വാസമ൪പ്പിക്കാവുന്നതുമാണ്.
പ്രസിഡൻറ് സുഖമായിരിക്കുന്നതായും അൽ ബഹ്൪ കൊട്ടാരത്തിൽ അതിഥികളുമായി സംസാരിക്കവെ ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ ഞങ്ങൾ കടന്നുപോയത്. ഈ സാഹചര്യങ്ങൾ മറികടക്കാൻ കഴിവ് നൽകിയ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻെറ നേതാവിൻെറ ആരോഗ്യത്തെ സംബന്ധിച്ച ഒരു കാര്യവും ജനങ്ങളിൽ നിന്ന് യു.എ.ഇ നേതൃത്വം മറച്ചുവെക്കില്ളെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.