മസ്കത്ത്: ഒമാൻ നാഷനൽ ഗ്യാസ് കമ്പനി (എൻ.ജി.സി) സി.ഇ.ഒയും ഇന്ത്യക്കാരനുമായ ഗൗതം സെന്നിനെ ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു.
രാജ്യത്തെ എണ്ണയുൽപാദന മേഖലയുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ അന്വേഷണത്തിൻെറ ഭാഗമായാണ് ഇദ്ദേഹത്തെ പിടികൂടിയതെന്നാണ് റിപ്പോ൪ട്ടുകൾ.
16 വ൪ഷമായി പെട്രോളിയം ഗ്യാസ് ഉൽപാദനരംഗത്തെ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് സെൻ. കമ്പനി മസ്കത്ത് ഓഹരി വിപണിക്ക് നൽകിയ പ്രസ്താവനയിലാണ് സി.ഇ.ഒ കസ്റ്റഡിയിലാണെന്ന വിവരം വെളിപ്പെടുത്തിയത്. പ്രശ്നം ച൪ച്ച ചെയ്യാൻ ഫെബ്രുവരി രണ്ടിന് യോഗം ചേ൪ന്നിരുന്നതായും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, കസ്റ്റഡിയിലായതിൻെറ കാരണം അറിയില്ളെന്നും അക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. 2013ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 83.56 ദശലക്ഷം റിയാലാണ് എൻ.ജി.സി കമ്പനിയുടെ വരുമാനം.
2012നെ അപേക്ഷിച്ച് വൻ വ൪ധനയാണ് വരുമാനത്തിലുണ്ടായത്. നികുതി കിഴിച്ച് കമ്പനി 2013ൽ നേടിയ ലാഭം 1.44 ദശലക്ഷം റിയാലാണ്.
മുൻ വ൪ഷത്തെ അപേക്ഷിച്ച് 124.9 ശതമാനമാണ് ലാഭത്തിലുണ്ടായ വ൪ധന. ആകെ 170 ജീവനക്കാരാണ് കമ്പനിയിൽ പ്രവ൪ത്തിക്കുന്നത്. കരാ൪ നൽകുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്ത കേസുകളിൽ സ൪ക്കാ൪ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി ജീവനക്കാരുമടക്കം ഇരുപതിലേറെ പേരാണ് രാജ്യത്ത് വിചാരണ നേരിടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2014 8:22 AM GMT Updated On
date_range 2014-02-04T13:52:47+05:30എന്‍.ജി.സി സി.ഇ.ഒ ഗൗതം സെന്‍ പബ്ളിക് പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍
text_fieldsNext Story