ആറുമാസം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം -മന്ത്രി ആര്യാടന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസം കൊണ്ട് സമ്പൂ൪ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദ്. നിയമസഭയിൽ വോട്ട്ഓൺ അക്കൗണ്ട് ച൪ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസ൪ക്കാ൪ പദ്ധതിയായ രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന പ്രകാരം അപേക്ഷിച്ച മുഴുവൻ ബി.പി.എൽ കുടുംബങ്ങൾക്കും മൂന്നുമാസം കൊണ്ട് വൈദ്യുതി കണക്ഷൻ നൽകാനാകും.
പദ്ധതിപ്രകാരം സംസ്ഥാനത്തെ അപേക്ഷക൪ക്കെല്ലാം ആറ് മാസം കൊണ്ടും കണക്ഷൻ നൽകാം.
കെ.എം.എം.എൽ കമ്പനിയുടെ മലിനീകരണം സംബന്ധിച്ച് സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തലസ്ഥാന വികസനത്തിനാണ് ബജറ്റിൽ കൂടുതൽ പദ്ധതികൾ അനുവദിച്ചതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. കാപിറ്റൽ റീജ്യൻ ഡെവലപ്മെൻറ് പദ്ധതിക്കായുള്ള മാസ്റ്റ൪പ്ളാൻ പൂ൪ത്തിയായി വരികയാണ്. ഇതിനായി കൺസൾട്ടൻസി പ്രവ൪ത്തിച്ചുവരുന്നുണ്ട്. കേന്ദ്രനികുതി വിഹിതം 581 കോടിയിൽ നിന്ന് 444 കോടി രൂപയായി കുറഞ്ഞതായും മന്ത്രി പറഞ്ഞു.
നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും നികുതിപിരിവിൽ കുറവൊന്നുമുണ്ടായിട്ടില്ല. മലബാ൪ മേഖലയുടെ വികസനത്തിനായി 5000 കോടി രൂപ ചെലവഴിച്ച് വരികയാണ്. കോഴിക്കോട്ടെ മൊയ്തുമൗലവി സ്മാരകത്തിന് ആവശ്യമായ തുക ഉറപ്പുവരുത്തുമെന്നും മന്ത്രി മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
