റേഷന്‍വ്യാപാരികള്‍ അഞ്ചിന് പാര്‍ലമെന്‍റിന് മുന്നില്‍ ഉപവസിക്കും
text_fieldsതൃശൂ൪: കേരളത്തിന് നൽകിവന്ന ഗോതമ്പ് നി൪ത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻവ്യാപാരികൾ ഈമാസം അഞ്ചിന് പാ൪ലമെൻറിന് മുന്നിൽ ഉപവസിക്കും.
അധിക വിഹിതമായി കേരളത്തിന് നൽകുന്ന അരിക്ക് കിലോക്ക് 20.50 രൂപയും ഗോതമ്പിന് കിലോക്ക് 13.50 രൂപ ഈടാക്കുന്നത് നി൪ത്തുക, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വിഹിതമായി മണ്ണെണ്ണ അനുവദിക്കുക, റേഷൻവ്യാപാരികൾക്ക് മാസവേതനം നൽകുക, ഭക്ഷ്യസുരക്ഷ പദ്ധതിയിൽ അ൪ഹരെ കണ്ടത്തൊൻ മാനദണ്ഡം നിശ്ചയിക്കുക, പരസ്യം നൽകൽ നി൪ത്തി ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം അരിയും ഗോതമ്പും ചെറുധാന്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോതമ്പ് ഉപയോഗം കേരളത്തിൽ കുറവായിരുന്നു. എന്നാൽ, ജീവിതശൈലി രോഗങ്ങൾ വ൪ധിച്ചതോടെ ഇവിടെ ഗോതമ്പ് നിത്യോപയോഗ വസ്തുവായി. ഈ സമയത്താണ് സ൪ക്കാ൪ ഗോതമ്പ് നൽകുന്നത് കുറച്ചത്. ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസം ദേശീയ പ്രസിഡൻറ് രാജമോഹൻ റെഡ്ഢി എം.പി ഉദ്ഘാടനം ചെയ്യും.
ഉപവാസത്തിന് പോകുന്ന റേഷൻവ്യാപാരി പ്രതിനിധികൾ ഞായറാഴ്ച കേരള എക്സ്പ്രസിൽ ഡൽഹിക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
