ഐ.സി.സിയില്‍ ഇന്ത്യ, ഇംഗ്ളണ്ട്, ഓസീസ് അട്ടിമറി
text_fieldsഅബൂദബി: ഐ.സി.സിയുടെ സാമ്പത്തിക, ഭരണകാര്യങ്ങളിൽ പിടിമുറുക്കാനുള്ള ഇന്ത്യയടക്കം മൂന്ന് പ്രമുഖ ക്രിക്കറ്റ് ബോ൪ഡുകളുടെ നീക്കം അന്തിമഘട്ടത്തിലേക്ക്. ക്രിക്കറ്റ് ആസ്ട്രേലിയ, ഇംഗ്ളണ്ട് ക്രിക്കറ്റ് ബോ൪ഡ് എന്നിവയാണ് ബി.സി.സി.ഐക്കൊപ്പമുള്ളത്. ഇതിൻെറ ഭാഗമായി ഈ മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തിൽ തയാറാക്കിയ നി൪ദേശങ്ങളുടെ കരട് ഐ.സി.സിയിലെ 10 സ്ഥിരാംഗങ്ങളുടെ മുന്നിൽ ച൪ച്ചക്ക് വെച്ചിട്ടുണ്ടെങ്കിലും കടുത്ത വിമ൪ശമുണ്ട്.
ഐ.സി.സിക്കുമേൽ കൂടുതൽ അധികാരമുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിക്കുകയാണ് ഇതിൽ പ്രധാനം. ബി.സി.സി.ഐക്കും ക്രിക്കറ്റ് ആസ്ട്രേലിയക്കും ഇ.സി.ബിക്കും സ്ഥിരാംഗത്വമുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ബാക്കി ഏഴ് സ്ഥിരാംഗങ്ങളിൽനിന്ന് ഒരു അംഗത്തെ മാത്രമേ നിയമിക്കൂ. എന്നാൽ, പ്രധാന സ്ഥാനങ്ങളിലേക്ക് ഈ അംഗത്തെ പരിഗണിക്കില്ല. ഐ.സി.സിയുടെ വരുമാനം സ്ഥിരാംഗങ്ങൾക്ക് തുല്യമായി വീതിക്കുന്നതിന് പകരം പ്രമുഖ രാജ്യങ്ങൾക്ക് കൂടുതൽ ഗുണമുണ്ടാകുന്ന രീതിയിൽ മാറ്റും. ടെസ്റ്റ് പദവിയിൽനിന്ന് തരംതാഴ്ത്തപ്പെടാനുള്ള സാധ്യതയിൽനിന്ന് ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട് രാജ്യങ്ങളെ ഒഴിവാക്കുമെന്നും കരട് നി൪ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും രംഗത്തത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
