ശമ്പളം മുടങ്ങി: കളിക്കാര്‍ കളിയും മുടക്കി
text_fieldsമഡ്രിഡ്: ശമ്പളം മുടങ്ങിയതിൽ കളിമുടക്കി താരങ്ങളുടെ പ്രതിഷേധം. ഇന്ത്യൻ വ്യവസായി അഹ്സാൻ അലി സെയ്ദിൻെറ ഉടമസ്ഥതയിലുള്ള സ്പാനിഷ് മൂന്നാം ഡിവിഷൻ ടീം റേസിങ് സാൻറാൻഡ൪ താരങ്ങളാണ് സ്പാനിഷ് കിങ്സ് കപ്പ് ഫുട്ബാൾ ക്വാ൪ട്ട൪ മത്സരത്തിൽ കളിക്കാൻ വിസമ്മതിച്ച് പ്രതിഷേധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ളബിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കയാണ്.
വെള്ളിയാഴ്ച പുല൪ച്ചെ റയൽ സൊസീഡാഡിനെതിരായ രണ്ടാം പാദ ക്വാ൪ട്ടറിനു തൊട്ടുമുമ്പായിരുന്നു സ്വന്തം ഗ്രൗണ്ടായ എൽ സാ൪ഡിനെറോയിൽ നാടകീയ സംഭവങ്ങൾ. ഗാലറിയിൽ നിറഞ്ഞ കാണികളെ സാക്ഷിയാക്കി മൈതാനത്ത് ഇരുടീമുകളും അണിനിരന്നു. എതിരാളികളായ സോസീഡാഡ് പന്ത് കിക്കോഫ് ചെയ്തു കളി തുടങ്ങി. എന്നാൽ, റേസിങ് സാൻറാൻഡ൪ താരങ്ങൾക്ക് അനക്കമില്ല. മൈതാനമധ്യത്തേക്ക് ഓടിയത്തെിയ ഇവ൪ കൈകോ൪ത്ത് അണിനിരന്നു. ഒരു നിമിഷം പകച്ചുപോയ കാണികൾ കാര്യം പിടികിട്ടിയതോടെ താരങ്ങൾക്ക് പിന്തുണയുമായത്തെി. ഇതോടെ റഫറി ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരെ വിളിച്ച് ച൪ച്ച നടത്തിയ ശേഷം മത്സരം ഉപേക്ഷിച്ചതായും സൊസീഡാഡിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യ പാദത്തിൽ 3-1ന് ജയിച്ച സൊസീഡാഡ് കിങ്സ് കപ്പ് സെമിയിൽ കരുത്തരായ ബാഴ്സലോണയെ നേരിടും.
പ്രസിഡൻറ് ആഞ്ജൽ ലാവിൻെറ രാജിയും ശമ്പളകുടിശ്ശികയും ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച തന്നെ ടീം ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു. ബഹ്റൈനിലും സ്വിറ്റ്സ൪ലൻഡിലുമായി വൻ നിക്ഷേപങ്ങളുള്ള ആന്ധ്രക്കാരനായ അഹ്സാൻ അലി സെയ്ദ് 2011 ജനുവരിയിലാണ് റേസിങ് സാൻറാൻഡറിനെ സ്വന്തമാക്കുന്നത്. ഇംഗ്ളണ്ടിലെ ബ്ളാക്ബേൺ യുനൈറ്റഡിനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അഹ്സാൻ അലി സ്പാനിഷ് ലാ ലിഗയിൽ കളിച്ച ടീമിനെ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
