പട്ടികജാതി സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെങ്കില്‍ തെളിയിക്കേണ്ടത് സര്‍ക്കാറെന്ന് ഹൈകോടതി
text_fieldsകൊച്ചി: പട്ടികവിഭാഗക്കാരനെന്ന് വ്യക്തമാക്കി അധികൃത൪ നൽകിയ സ൪ട്ടിഫിക്കറ്റിൽ സംശയമുണ്ടെങ്കിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത സ൪ക്കാറിനെന്ന് ഹൈകോടതി. പട്ടിക വിഭാഗക്കാരാണെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രഥമഘട്ടത്തിൽ ഗുണഭോക്താവിനാണെങ്കിലും തുട൪ന്നുള്ള ഓരോ ഘട്ടത്തിലും അധികൃത൪ക്ക് മുന്നിലത്തെി ഇത് തെളിയിക്കേണ്ട ബാധ്യത അയാൾക്കില്ളെന്നും ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ നിരീക്ഷിച്ചു. പട്ടികജാതിക്കാരിയാണെന്ന ആധികാരിക സ൪ട്ടിഫിക്കറ്റ് ഉണ്ടായിട്ടും കി൪ത്താഡ്സിൻേറതുൾപ്പെടെ വിദഗ്ധ സമിതി റിപ്പോ൪ട്ട് മറിച്ചാണെന്ന പേരിൽ ഫിസിയോതെറാപ്പി കോഴ്സിന് സംവരണ സീറ്റ് നിഷേധിച്ചത് ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജി തീ൪പ്പാക്കിയാണ് സിംഗ്ൾബെഞ്ചിൻെറ നിരീക്ഷണം.
കണ്ണൂ൪ എടക്കാട് സ്വദേശിയായ എ. ലവ്യക്ക് വേണ്ടി പിതാവ് മനോജ് എന്ന മനോഹരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മിശ്രവിവാഹിതരുടെ മക്കൾക്ക് മറിച്ച് തെളിയിക്കുംവരെ പിതാവിൻെറ ജാതിയാണ് അംഗീകരിക്കപ്പെടുകയെന്ന അനുമാനമനുസരിച്ച് ലവ്യയുടെ സ്കൂൾ സ൪ട്ടിഫിക്കറ്റിലുൾപ്പെടെ ജാതി ‘പുലയ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനോഹരൻെറ ഭാര്യ തിയ്യ വിഭാഗത്തിൽപ്പെട്ടയാളാണ്. സ്കൂൾ രേഖകളുടേയും മറ്റും അടിസ്ഥാനത്തിൽ തഹസിൽദാ൪ നൽകിയ സ൪ട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിലാണ് എറണാകുളത്തെ കോളജിൽ ഫിസിയോതെറാപി ബാച്ല൪ കോഴ്സിന് സംവരണ സീറ്റിൽ പ്രവേശത്തിന് അപേക്ഷ നൽകിയത്.
കീ൪ത്താഡ്സിൻെറ വിജിലൻസ് വിഭാഗം നടത്തിയ സൂക്ഷ്മ പരിശോധനയിലും സ്ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലും അപേക്ഷക പട്ടികവിഭാഗത്തിൽപ്പെടുന്നില്ളെന്ന് പരീക്ഷാ കമീഷണ൪ അറിയിച്ചു. ഇത് ചോദ്യം ചെയ്താണ് ഹരജിക്കാരി കോടതിയിലത്തെിയത്. ലവ്യയുടെ പിതാവ് മനോഹരൻെറ മാതാപിതാക്കളും മിശ്ര വിവാഹിതരായിരുന്നെന്നും പിതാവിൻെറ ജാതിയായ ‘പുലയ’ വിഭാഗത്തിൽ അദ്ദേഹം വളരുകയായിരുന്നതെന്നുമാണ് സ്ക്രീനിങ്, സ്ക്രൂട്ടിനി കമ്മിറ്റികൾ കണ്ടത്തെിയത്.
തഹസിൽദാ൪ നൽകുന്ന ജാതി സ൪ട്ടിഫിക്കറ്റാണ് ആദ്യഘട്ട അംഗീകാരം. ഇത് സമ്പാദിക്കാനുള്ള ബാധ്യത അപേക്ഷകൻേറതാണ്. എന്നാൽ, ഈ സ൪ട്ടിഫിക്കറ്റിൻെറ സാധുത അന്തിമമായി കണക്കാക്കാനാവില്ല. ഇതിന് ശേഷം സ്ക്രീനിങ് കമ്മിറ്റിക്കും തുട൪ന്ന് സ്ക്രൂട്ടിനി കമ്മിറ്റിക്കും ഇതിൻെറ ആധികാരികത പരിശോധിക്കാം. പക്ഷേ, തഹസിൽദാ൪ നൽകുന്ന സ൪ട്ടിഫിക്കറ്റിൻെറ ആധികാരികത സംശയിക്കുന്നപക്ഷം സ൪ക്കാറിനാണ് മറിച്ച് തെളിയിക്കാനുള്ള ബാധ്യതയുള്ളത്. എന്നാൽ, വ്യക്തമായ തെളിവുകളോടെ വേണം സ്ക്രീനിങ്, സ്ക്രൂട്ടിനി കമ്മിറ്റികൾ മറിച്ച് കണ്ടത്തെൽ നടത്തേണ്ടത്. ഹരജിക്കാരിയുടെ കാര്യത്തിൽ സ്ക്രീനിങ്, സ്ക്രൂട്ടിനി കമ്മിറ്റികളുടെ നടപടി ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ കണ്ടത്തെലുകൾ തള്ളുകയും യോഗ്യതയുടെ അടിസ്ഥാനത്തിൽ സംവരണാനുകൂല്യം നൽകി ഹരജിക്കാരിക്ക് കോഴ്സിന് പ്രവേശം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഹരജിക്കാരിക്കുവേണ്ടി അഡ്വ. ജി. കൃഷ്ണകുമാ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
