അൽബാഹ: മേഖലയിലെ ഇന്ത്യൻ തടവുകാരെകുറിച്ച് അറിയുവാനും മോചനത്തിനുവേണ്ടി പരിഹാരങ്ങൾ ആരായുന്നതിനും വേണ്ടി ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ കമ്യൂണിറ്റി വെൽഫെയ൪ വിഭാഗം സെക്രട്ടറി സയ്യിദ് റാസി ഹൈദ൪ ഫഹ്മിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലുകൾ സന്ദ൪ശിച്ചു. അൽബാഹ ഗവ൪ണറേറ്റിനു കഴിലുള്ള അൽബാഹ, ബൽജു൪ശി, ഹഖീഖ്, മഹ്വ, ഖിൽവ എന്നീ ജയിലുകളാണ് സന്ദ൪ശിച്ചത്. ആകെ മൂന്ന് ഇന്ത്യൻ തടവുകാരാണ് ഈ ജയിലുകളിൽ ഉള്ളത്. അവരിൽ ഒരാൾ വാഹനാപകടവുമായി ബന്ധപ്പെട്ടും ഒരാൾ സ്പോൺസ൪ നൽകിയ കള്ളക്കേസിലും മറ്റൊരാൾ മദ്യകച്ചവടവുമായി ബന്ധപ്പെട്ടുമാണ് ജയിലിലായിട്ടുള്ളത്.
മേഖലയിലെ ഇന്ത്യൻ പ്രവാസികൾ പൊതുവെ നല്ലവരും ഈ നാടിൻെറ നിയമ വ്യവസ്ഥ െമാനിക്കുന്നവരും ആയതുകൊണ്ടുമാണ് ഇന്ത്യൻ തൊഴിലാളികളിൽ കുറ്റവാളികൾ കുറയുവാൻ കാരണമെന്ന് അധികാരികൾ അറിയിച്ചു. കുറ്റ കൃതങ്ങളിൽ നിന്നും അകലം പാലിക്കുന്ന ഈ പ്രദേശത്തെ ഇന്ത്യക്കാരെ കുറിച്ച് തനിക്ക് ഏറെ അഭിമാനവും സന്തോഷുവം ഉണ്ടെന്ന് മൂന്ന് ദിവസത്തെ സന്ദ൪ശനത്തിന് ശേഷം ഹൈദ൪ ഫഹ്മി പറഞ്ഞു.
ജയിലിലുള്ള രണ്ട് പേരുടെ മോചനത്തിനുവേണ്ടി ബന്ധപ്പെട്ട വകുപ്പുകളുമായും സ്പോൺസ൪മാരുമായും ബന്ധപ്പെടുവാനും മറ്റും വേണ്ട ഏ൪പ്പാടുകൾ ചെയ്തശേഷമാണ് പ്രതിനിധി സംഘം മടങ്ങിയത്. സംഘത്തിൽ അൽബഹ സി.സി.ഡബ്ള്യൂ.എ. മെമ്പറും സാമൂഹിക പ്രവ൪ത്തകനുമായ സൈദ് അലി അരീക്കരയും ഉണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2014 11:28 AM GMT Updated On
date_range 2014-01-31T16:58:11+05:30കോണ്‍സുലേറ്റ് വെല്‍ഫെയര്‍ സംഘം ജയിലുകള്‍ സന്ദര്‍ശിച്ചു
text_fieldsNext Story