കുവൈത്ത് എഫ്.എം റോഡിയോ മത്സരം നടത്തുന്നു; ദിനംപ്രതി 70 സമ്മാനങ്ങള്‍
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഹലാ ഫെബ്രുവരി ഉത്സവങ്ങളോടനുബന്ധിച്ച് കുവൈത്ത് എഫ്.എം റോഡിയോ ചോദ്യോത്തര മത്സരം സംഘടിപ്പിക്കുന്നു.
മാ൪ച്ച് ഒന്ന് വരെ ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരത്തിനിടെ ഓരോ ദിവസവും 70 ഓളം സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുമെന്ന് റേഡിയോ മത്സര പരിപാടിയുടെ മേധാവി അലി ഹൈദ൪ പറഞ്ഞു.
നായിഫ് അൽ കന്ദരി തയാറാക്കുന്ന പരിപാടി അഹ്മദ് അൽ മൂസവിയാണ് അവതരിപ്പിക്കുക. എല്ലാ ദിവസം വൈകീട്ട് ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ എഫ്.എം കുവൈത്തിൻെറ 103.7 ഫ്രീക്കൻസിയിലാണ് മത്സര പരിപാടി നടക്കുക. ഐപാഡ്, ഐ ഫോൺ, ഗാലക്സി, 30 മുതൽ 150 ദീനാ൪വരെ വിലവരുന്ന വൗച്ച൪ കൂപ്പൺ എന്നിവയാണ് ഓരോ ദിവസവും വിജയികൾക്ക് സമ്മാനിക്കുക. ഹലാ ഫെബ്രുവരിയുടെ ഭാഗമായി മുൻ കാലങ്ങളിൽ നടത്തിയ സമാനമായ മൽസരത്തിലൂടെ ഇതുവരെ 35000 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതായി പ്രോഗ്രാം ഡയറക്ട൪ അലി ഹൈദ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.