ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: പോരാട്ടം കനക്കുന്നു
text_fieldsലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ പോരാട്ടം കനക്കുന്നു. ടോട്ടൻഹാമിനെ 51ന് തക൪ത്ത മാഞ്ചസ്റ്റ൪സിറ്റി പോയൻറ്പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. സതാംപ്റ്റണോട് സമനില വഴങ്ങിയ ആഴ്സനൽ 23 കളികളിൽനിന്ന് 52 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. വെസ്റ്റ്ഹാമുമായി ഗോൾരഹിത സമനില കുരുങ്ങിയ ചെൽസിക്ക് 50 പോയൻറുണ്ട്. ലിവ൪പൂൾ 46 പോയൻറുമായി നാലാമതാണ്.
തക൪പ്പൻ ഫോമിലുള്ള സെ൪ജിയോ അഗ്യൂറോയിലൂടെ 15ാം മിനിറ്റിൽ വലകുലുക്കിയാണ് മാഞ്ചസ്റ്റ൪ സിറ്റി ടോട്ടൻഹാമിനെതിരെ തേരോട്ടം തുടങ്ങിയത്. യായ ടൂറെ (51ാം മിനിറ്റ്), എഡിൻ സെക്കോ (53’), പകരക്കാരനായി ഇറങ്ങിയ സ്റ്റീവൻ ജോവെറ്റിച്ച് (78’), ക്യാപ്റ്റൻ വിൻസൻറ് കൊംപനി (89’) എന്നിവരാണ് മറ്റു സ്കോറ൪മാ൪. 59ാം മിനിറ്റിൽ കപൗവുവാണ് ടോട്ടൻഹാമിൻെറ ആശ്വാസഗോളിനുടമ. 50ാം മിനിറ്റിൽ ഡാനി റോസ്് ചുവപ്പുകാ൪ഡ് കണ്ടതിനാൽ പിന്നീട് 10പേരുമായാണ് ടോട്ടൻഹാം സ്വന്തംമൈതാനമായ വൈറ്റ്ഹാ൪ട്ട് ലെയ്നിൽ പന്ത് തട്ടിയത്.
തുട൪ച്ചയായ എട്ടാം മത്സരത്തിലും ലക്ഷ്യംകണ്ട അഗ്യൂറോ പ്രീമിയ൪ ലീഗിൽ അ൪ധസെഞ്ച്വറി കുറിച്ചു. 81 കളികളിൽനിന്നാണ് ഈ താരം 50 ഗോൾ നേട്ടത്തിലത്തെിയത്. പ്രീമിയ൪ ലീഗിൻെറ ചരിത്രത്തില അഞ്ചാമത്തെ വേഗമേറിയ 50ഗോൾ നേട്ടമാണിത്. ഈ സീസണിൽ 15 ഗോളുകളാണ് പ്രീമിയ൪ ലീഗിൽ അഗ്യൂറോക്ക് സ്വന്തം. പേശിവലിവ് അനുഭവപ്പെട്ട അഗ്യൂറോ കളംവിട്ടത് ജയത്തിനിടയിലും മാഞ്ചസ്റ്റ൪ സിറ്റിക്ക് തിരിച്ചടിയായി. തിങ്കളാഴ്ച സ്വന്തം തട്ടകത്തിൽ ചെൽസിയെ നേരിടാൻ മാഞ്ചസ്റ്റ൪ സിറ്റി നിരയിൽ അഗ്യൂറോ കളിക്കില്ല.
വെസ്റ്റ്ഹാമിനെതിരെ സ്റ്റാഫോഡ് ബ്രിഡ്ജിൽ കളം നിറഞ്ഞ് കളിച്ചെങ്കിലും ഫിനിഷിങ് പിഴവുകളും എതിരാളികളുടെ പ്രതിരോധവും ചെൽസിക്ക് വിജയം അകലെയാക്കി. മറ്റൊരു മത്സരത്തിൽ സണ്ട൪ലാൻഡ് ഏകപക്ഷീയമായ ഒരു ഗോളിന് സ്റ്റോക്സിറ്റിയ തോൽപിച്ചു.
ആഡം ജോൺസൻെറ ഗോൾ പോയൻറ് പട്ടികയിലെ അവസാന മൂന്നു സ്ഥാനങ്ങളിൽനിന്ന് സണ്ട൪ലാൻഡിനെ കരകയറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
