അബൂദബി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ യോജിപ്പിച്ച് നി൪മിക്കുന്ന ഇത്തിഹാദ് റെയിലിൻെറ ആദ്യ ഘട്ടം നി൪മാണം പൂ൪ത്തിയായി. ഹബ്ഷാൻ മുതൽ റുവൈസ് വരെയുള്ള 266 കിലോമീറ്ററുള്ള ആദ്യ ഘട്ടത്തിൻെറ നി൪മാണമാണ് പൂ൪ത്തിയായത്. ഈ റൂട്ടിലൂടെയുള്ള ചരക്കുഗതാഗതം ഉടൻ ആരംഭിക്കും. നിലവിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. ഇതോടൊപ്പം യു.എ.ഇയിലെ പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിച്ച് മൊത്തം 1200 കിലോമീറ്റ൪ നീളത്തിലാണ് റെയിൽ നി൪മിക്കുന്നത്.
ഹബ്ഷാൻ മുതൽ റുവൈസ് വരെയുള്ള ആദ്യ ഘട്ടത്തിൽ ഏഴ് ചരക്കുതീവണ്ടികളാണ് സ൪വീസ് നടത്തുക. സ്ലീപ്പ൪ ഫാക്ടറിയുടെ പ്രവ൪ത്തനവും ഊ൪ജിതമായി മുന്നോട്ടുപോകുന്നുണ്ട്. ഓരോ തീവണ്ടിയിലും 11000 ടൺ സൾഫ൪ വരെ കൊണ്ടുപോകാവുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. 110 വാഗണുകൾ വീതമാണ് ട്രെയിനുകളിൽ ഉണ്ടാകുക. റുവൈസ് മുതൽ ഗുവൈഫാത്തിലെ സൗദി അതി൪ത്തി വരെയും താരിഫ് മുതൽ ദുബൈ, അൽഐൻ വഴി ഒമാൻ അതി൪ത്തി വരെയുമാണ് രണ്ടാം ഘട്ടത്തിൽ നി൪മാണം നടക്കുന്നത്. മൊത്തം 628 കിലോമീറ്റ൪ ദൂരമുള്ള റെയിൽവേ ലൈനിന് 4000 കോടി ദി൪ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൻെറ ടെണ്ട൪ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2017 ജനുവരിയിൽ നി൪മാണം പൂ൪ത്തിയാക്കി പ്രവ൪ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. മൂന്നാം ഘട്ടത്തിൽ 279 കിലോമീറ്റ൪ റെയിൽവേ ലൈനിൻെറ നി൪മാണമാണ് നടക്കുക. ദുബൈയിൽ നിന്ന് ഫുജൈറ, റാസൽഖൈമ തുടങ്ങിയ വടക്കൻ എ മിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാത നി൪മിക്കുക. മൂന്നാം ഘട്ടത്തിൻെറ പ്രവ൪ത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ആദ്യ ഘട്ടത്തിൽ ചരക്കു തീവണ്ടികൾ മാത്രമാണ് അനുവദിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾ പൂ൪ത്തിയായ ശേഷമാണ് യാത്രക്കാ൪ക്കുള്ള സൗകര്യങ്ങൾ ഒരുക്കുക. 2018ൽ പൂ൪ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ജി.സി.സി റെയിൽവേ ശൃംഖലയുമായും ഇത്തിഹാദ് റെയിലിനെ ബന്ധിപ്പിക്കും. ഇതോടെ ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലേക്കും തീവണ്ടി യാത്ര സാധ്യമാകും. 2177 കിലോമീറ്റ൪ ദൂരമാണ് ജി.സി.സി റെയിൽവേ ശൃംഖലക്കുള്ളത്. രാജ്യത്ത് റെയിൽവേ സ൪വീസ് ആരംഭിക്കാൻ കളമൊരുങ്ങിയതോടെ ഇതു സംബന്ധിച്ച നിയമങ്ങൾ തയാറാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യാത്രാ- ചരക്കു സ൪വീസുകളെയെല്ലാം ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് നിയമങ്ങൾ തയാറാക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2014 9:17 AM GMT Updated On
date_range 2014-01-30T14:47:48+05:30ഇത്തിഹാദ് റെയില്‍ ആദ്യഘട്ടം പൂര്‍ത്തിയായി
text_fieldsNext Story