വി. മുരളീധരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു -ശോഭാ സുരേന്ദ്രന്‍
text_fieldsന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെതിരെ ബി.ജെ.പി ദേശീയ നി൪വാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ബലിദാനികളുടെ മണ്ണായ കണ്ണൂരിൽ നരേന്ദ്ര മോദിയുടെ അനുയായികൾ സി.പി.എമ്മിലേക്ക് പോയത് സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ഏകാധിപതിയെ പോലെ പെരുമാറിയതുകൊണ്ടാണെന്ന് ശോഭ സുരേന്ദ്രൻ പരാതിയിൽ വ്യക്തമാക്കി. നമോ വിചാ൪ മഞ്ച് നേതാക്കളും പ്രവ൪ത്തകരും കൂട്ടത്തോടെ സി.പി.എമ്മിലേക്ക് ചേക്കേറിയതിൻെറ പിറ്റേന്ന് ഡൽഹിയിൽ നേരിട്ടു വന്നാണ് പാ൪ട്ടി ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്ങിനും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ശോഭ പരാതി സമ൪പ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ഒരുക്കങ്ങൾക്കിടയിലുള്ള മോദി അനുയായികളുടെ കൊഴിഞ്ഞുപോക്ക് നരേന്ദ്ര മോദിയെ നേരിൽകണ്ട് ശോഭ സുരേന്ദ്രൻ ധരിപ്പിച്ചു. വി. മുരളീധരനെ എതി൪ക്കുന്നവ൪ ഒരുമിച്ച് ശോഭ സുരേന്ദ്രൻെറ നേതൃത്വത്തിൽ നടത്തുന്ന നീക്കം കേരളഘടകത്തെ പൊട്ടിത്തെറിയിലത്തെിച്ചിരിക്കുകയാണ്. പാ൪ട്ടി പ്രസിഡൻറിനെതിരെ സാമ്പത്തിക ആരോപണം ശോഭ സുരേന്ദ്രൻ ഉന്നയിച്ചു.
കണ്ണൂരിലെ പ്രവ൪ത്തക൪ സി.പി.എമ്മിലേക്ക് പോയത് ബി.ജെ.പിയുമായുള്ള പ്രത്യയശാസ്ത്ര വിയോജിപ്പുകൾകൊണ്ടല്ളെന്നും മറിച്ച് പ്രസിഡൻറ് മുരളീധരൻ ഏകാധിപത്യ ശൈലിയിൽ പെരുമാറിയതുകൊണ്ടാണെന്നും ശോഭ പരാതിയിൽ ബോധിപ്പിച്ചു. കേരളത്തിലെ മുതി൪ന്ന നേതാക്കളെ ഒന്നടങ്കം അവഗണിച്ച് ജനറൽ സെക്രട്ടറിമാരെ മാത്രം വിളിച്ച് തീരുമാനങ്ങളെടുക്കുകയാണ് മുരളീധരൻ. പാ൪ട്ടി പ്രവ൪ത്തകരെ ഉപയോഗിച്ച് യുവ കോപറേറ്റിവ് സൊസൈറ്റിക്കുവേണ്ടി മുരളീധരൻ പണം സമാഹരിക്കുന്നുണ്ടെന്നും നേതൃത്വത്തിൻെറ ശ്രദ്ധയിൽപ്പെടുത്തി. നേതൃമാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ശോഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.