ദുബൈ: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയ൪ബസ് എ 380 ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഏ൪പ്പെടുത്തിയ നിരോധം പിൻവലിച്ചു. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ദൽഹി, മുംബൈ,ബാംഗ്ളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് എ 380 വിമാനങ്ങൾ സ൪വീസ് നടത്താൻ അനുമതി നൽകിയതായി ഇന്ത്യൻ വ്യോമയാന മന്ത്രാലയമാണ് അറിയിച്ചത്. ഡബിൾ ഡെക്ക൪ വിമാനമായ എ 380 ഇറങ്ങാനുള്ള സൗകര്യങ്ങൾ ഈ വിമാനത്താവളങ്ങളിലുണ്ട്. വളരെക്കാലമായി ലോകത്തെ വൻകിട വിമാനക്കമ്പനികൾ നിരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു.
നിയന്ത്രണം എടുത്തുകളഞ്ഞതോടെ യു.എ.ഇ കമ്പനിയായ ‘എമിറേറ്റ്സ’്, ‘ലുഫ്ത്സാന’,സിംഗപ്പൂ൪ എയ൪ലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് എ 380 വിമാനസ൪വീസ് നടത്താനാകും. ഒറ്റയടിക്ക് 500 ഓളം യാത്രക്കാരെ കയറ്റാവുന്ന ഈ വിമാനങ്ങൾ ഉപയോഗിച്ചാൽ തിരക്കേറിയ റൂട്ടുകളിൽ സ൪വീസുകളുടെ എണ്ണം കുറക്കാനും അതുവഴി പ്രവ൪ത്തന ചെലവ്് നിയന്ത്രിക്കാനുമാകും.
നാലു എൻജിനുള്ള വീതിയേറിയ ബോഡിയോടു കൂടിയ വിമാനത്തിന് ഇറങ്ങാനും പറക്കാനുമായി ലോകത്തെ പല വിമാനത്താവളങ്ങളും പുതിയ സൗകര്യങ്ങൾ പ്രത്യേകം ഏ൪പ്പെടുത്തുകയായിരുന്നു. ‘എമിറേറ്റ്സ്’ നിലവിൽ മുംബൈയിലേക്ക് ദിവസം അഞ്ചും ദൽഹിക്ക് നാലും സ൪വീസ് നടത്തുന്നുണ്ട്. എ 380 പറത്താനായാൽ സ൪വീസുകളുടെ എണ്ണം കുറക്കാനാകും. ജ൪മ്മൻ കമ്പനിയായ ‘ലുഫ്ത്സാന’ നിലവിൽ ലോകത്തെ വലിയ വിമാനങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബോയിങ് 747-8 ഇന്ത്യയിലേക്ക് പറപ്പിക്കുന്നുണ്ട്. ഭാവിയിൽ ഇത്തിഹാദ് എയ൪വേസ്, ഖത്ത൪ എയ൪വേസ്, മലേഷ്യ എയ൪ലൈൻസ്, ബ്രിട്ടീഷ് എയ൪വേസ് തുടങ്ങിയ കമ്പനികളും എ 380 വിമാനങ്ങൾ ഇന്ത്യയിലേക്ക് സ൪വീസിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തുളളവ൪ ചൂണ്ടിക്കാട്ടുന്നു.
ദേശീയ താല്പര്യങ്ങൾ കണക്കിലെടുത്താണെന്ന് പറഞ്ഞാണ് ഇന്ത്യ ഈ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതെങ്കിലും എയ൪ ഇന്ത്യയുടെ ബിസിനസിനെ ബാധിക്കുമെന്നതായിരുന്നു തീരുമാനത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഇപ്പോൾ എയ൪ ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാണ് നിരോധം പിൻവലിക്കാൻ തീരുമാനിച്ചത്.
എ 380 ഡബിൾ ഡക്ക൪ ജെറ്റ് ലോകത്ത് 10 എയ൪ലൈനുകൾക്കാണുള്ളത്. ആകെ 122 വിമാനമുള്ളതിൽ 44 എണ്ണം എമിറേറ്റ്സിൻെറയും 10 എണ്ണം സിംഗപ്പൂ൪ എയ൪വേസിൻെറയും പക്കലാണ്.
കിങ് ഫിഷ൪ എയ൪ലൈൻസ് മാത്രമാണ് ഈ വിമാനത്തിന് ഓ൪ഡ൪ ചെയ്ത ഇന്ത്യൻ കമ്പനി. കമ്പനി പൂട്ടിയതോടെ ഓ൪ഡ൪ റദ്ദാക്കുകയും ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2014 10:17 AM GMT Updated On
date_range 2014-01-29T15:47:29+05:30എ 380 വിമാനത്തിനുള്ള നിരോധം ഇന്ത്യ പിന്‍വലിച്ചു
text_fieldsNext Story