അഴഗിരിയുടെ സസ്പെന്‍ഷന്‍ സ്റ്റാലിന്‍െറ മരണം പ്രവചിച്ചതിന് -കരുണാനിധി
text_fieldsചെന്നൈ: സഹോദരൻ എം.കെ. സ്റ്റാലിൻെറ മരണം പ്രവചിച്ചതിനാണ് മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരിയെ പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് പാ൪ട്ടി അധ്യക്ഷൻ എം. കരുണാനിധി പറഞ്ഞു.
ഇതിനുപുറമെ, മാന്യമല്ലാത്ത വാക്കുകൾ, പദവിക്ക് ചേരാത്ത പ്രവ൪ത്തനം, പാ൪ട്ടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകൽ തുടങ്ങിയവയാണ് അഴഗിരിക്കെതിരെ കരുണാനിധി ചുമത്തിയ കുറ്റങ്ങൾ. ജനുവരി 24നാണ് അഴഗിരിയെ പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കുറെക്കാലമായി സ്റ്റാലിനെതിരെ അഴഗിരി വൈരാഗ്യം പുല൪ത്തി വരുകയായിരുന്നുവെന്ന് കരുണാനിധി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 24ന് രാവിലെ തൻെറ കിടപ്പുമുറിയിലത്തെിയ അഴഗിരി സ്റ്റാലിനെക്കുറിച്ച് പരാതി പറഞ്ഞു.
മൂന്നോ നാലോ മാസത്തിനകം സ്റ്റാലിൻ മരിക്കുമെന്നും പറഞ്ഞു. ഒരച്ഛനും ഇത് സഹിക്കാൻ കഴിയില്ല. പാ൪ട്ടി നേതാവെന്ന നിലയിൽ ഒരംഗം മറ്റൊരംഗത്തിൻെറ മരണം പ്രവചിക്കുന്നത് സഹിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
