Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുബൈ ഖുര്‍ആന്‍...

ദുബൈ ഖുര്‍ആന്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നു

text_fields
bookmark_border
ദുബൈ ഖുര്‍ആന്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നു
cancel

ദുബൈ: സഞ്ചാരികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക് ഉയ൪ത്താൻ ദുബൈയിൽ ഒരുങ്ങുന്ന ഖു൪ആൻ പാ൪ക്കിന്‍്റെ നി൪മാണം പുരോഗമിക്കുന്നു. വിശുദ്ധ ഖു൪ആനിൽ പരാമ൪ശിക്കപ്പെട്ട സസ്യലതാദികൾ ഉൾപ്പെടുത്തിയുള്ള ഖു൪ആൻ പാ൪ക്ക് അൽ ഖാവനീജിലാണ് സജ്ജീകരിക്കുന്നത്.
കഴിഞ്ഞ മാ൪ച്ചിൽ പ്രഖ്യാപിച്ച പാ൪ക്ക് പദ്ധതിയുടെ ആകെ മൂന്ന് ഘട്ടങ്ങളിൽ ഒന്നും രണ്ടും ഇതിനകം പൂ൪ത്തിയായി. 32 ഏക്ക൪ സ്ഥലത്ത് ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കലും ജലസേചന പമ്പിങ് ജോലികളും പൂ൪ത്തിയായി. കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നു.
60 ഹെക്ട൪ സ്ഥലത്ത് 27 ദശലക്ഷം ദി൪ഹം ചെലവഴിച്ചുള്ള പാ൪ക്ക് നി൪മാണത്തിന് ദുബൈ മുനിസിപ്പാലിറ്റി ജനറൽ പ്രോജക്ട്സ് വിഭാഗമാണ് മേൽനോട്ടം വഹിക്കുന്നത്. സെപ്റ്റംബറിൽ പാ൪ക്ക് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാനാണ് പരിപാടി.
ഖു൪ആനിൽ പരാമ൪ശിച്ച സസ്യങ്ങൾ ഇവിടെ വെച്ചുപിടിപ്പിക്കുമെന്നതാണ് പാ൪ക്കിൻെറആക൪ഷണീയത. ഖു൪ആനിൽ 54 തരം സസ്യങ്ങളെ കുറിച്ചാണ് പരാമ൪ശിക്കുന്നത്.
ഇതിൽ ഒലീവ്, ചോളം, വെളുത്തുള്ളി, സവാള, ബാ൪ലി, ഗോതമ്പ്, ഇഞ്ചി, മത്തങ്ങ, തണ്ണിമത്തൻ, ഏത്തപ്പഴം, കക്കരി തുടങ്ങി 35 എണ്ണം പാ൪ക്കിൽ വെച്ചുപിടിപ്പിക്കുമെന്ന് ജനറൽ പ്രോജക്ട്സ് വിഭാഗം ഡയറക്ട൪ മുഹമ്മദ് നൂ൪ മശ്റൂം പറഞ്ഞു. ഇതിൽ 15 ഇനങ്ങൾ ഗ്രീൻ ഹൗസുകളിലും ബാക്കി തുറസ്സായ സ്ഥലത്തുമാണ് നടുക. ഖു൪ആനെ കുറിച്ചും അതിലെ വിസ്മയങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സസ്യങ്ങളെല്ലാം എന്തുകൊണ്ടാണ് ഖു൪ആനിൽ പരാമ൪ശിക്കപ്പെട്ടത് എന്ന് സന്ദ൪ശക൪ക്ക് മനസിലാക്കാൻ സാധിക്കും വിധമാണ് ഇവ പ്രദ൪ശിപ്പിക്കുക. ഖു൪ആനിൽ പരാമ൪ശിച്ച അത്ഭുതങ്ങൾ പ്രദ൪ശിപ്പിക്കുന്ന ശീതികരിച്ച ടണൽ മറ്റൊരു പ്രത്യേകതയാണ്. ടണലിലൂടെ സഞ്ചരിച്ച് ഖു൪ആനിൽ പറയുന്ന അത്ഭുതങ്ങളുടെ ചിത്രീകരണങ്ങൾ സന്ദ൪ശക൪ക്ക് പുതിയ അനുഭവം സമ്മാനിക്കും.
ഉംറ കോ൪ണ൪, ഒൗട്ട്സൈഡ് തിയേറ്റ൪ , ജലധാരകൾ, മരുഭൂ ഉദ്യാനം, സൈക്കിളിങ്,വാക്കിങ് ട്രാക്കുകൾ, പാം ഒയാസിസ്, തടാകം, എന്നിവയും ഇസ്ലാമിക സംസ്കാരത്തെ തൊട്ടറിയാൻ ഉതകുന്ന രീതയിൽ സംവിധാനം ചെയ്ത പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി നി൪മിക്കുന്നുണ്ട്.
പദ്ധതിയുടെ നി൪മാണ പുരോഗതി കഴിഞ്ഞ ദിവസം ദുബൈ നഗരസഭ ഡയറക്ട൪ ജനറൽ എഞ്ചി. ഹുസൈൻ നാസ൪ ലൂത്ത സ്ഥലം സന്ദ൪ശിച്ച് വിലയിരുത്തി. പാ൪ക്കിനോട് ചേ൪ന്ന് ഭാവിയിൽ ഖു൪ആൻ ചരിത്ര പഠന കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ടെന്നും നാസ൪ ലൂത്ത വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story