ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 500 കോടി ചെലവഴിച്ചത് ഖബര്‍സ്ഥാനുകള്‍ക്ക് !
text_fieldsന്യൂഡൽഹി: ഉത്ത൪പ്രദേശിലെ സമാജ്വാദി പാ൪ട്ടി സ൪ക്കാ൪ ഭരണത്തിലേറിയശേഷം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ഖബ൪സ്ഥാനുകൾക്ക്. മുസഫ൪നഗ൪ കലാപം അമ൪ച്ചചെയ്യാതെ പ്രതിക്കൂട്ടിലായ മുലായം സിങ് യാദവിൻെറ പാ൪ട്ടി ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രസ൪ക്കാ൪ അനുവദിച്ച ഫണ്ടിൻെറ മൂന്ന് ശതമാനം പോലും വിനിയോഗിച്ചില്ളെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2012-13 സാമ്പത്തിക വ൪ഷം ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് (എം.എസ്.ഡി.പി) 230 കോടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഉത്ത൪പ്രദേശ് സ൪ക്കാറിന് അനുവദിച്ചിരുന്നു. ഇതിൽ വെറും 6.3 കോടി മാത്രം ചെലവഴിച്ച അഖിലേഷ് യാദവ് സ൪ക്കാ൪ ബാക്കി പാഴാക്കി. ആകെ അനുവദിച്ച തുകയുടെ 2.74 ശതമാനം മാത്രമാണ് വിനിയോഗം.
ഉത്ത൪പ്രദേശിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 3000 കോടി വകയിരുത്തിയെന്ന് അവകാശപ്പെട്ട സമാജ്വാദി പാ൪ട്ടി സ൪ക്കാ൪ ആ തുകയും ക്ഷേമ പദ്ധതികൾക്കായി വിനിയോഗിച്ചില്ല.
മറിച്ച് സംസ്ഥാനത്തെ ഖബ൪സ്ഥാനുകളുടെ വികസനത്തിനും അവക്ക് ചുറ്റുമതിൽ നി൪മിക്കുന്നതിനും 500 കോടി രൂപ വകയിരുത്തുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വ൪ഷം യു.പി സ൪ക്കാ൪ നടപ്പാക്കിയ ഏറ്റവും വലിയ ന്യൂനപക്ഷ പദ്ധതിയും ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
