തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണം -മഹിളാ കോണ്‍ഗ്രസ്
text_fieldsമലപ്പുറം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റെങ്കിലും നൽകാൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ. വനിതകളെ നി൪ത്തുന്നത് യു.ഡി.എഫ് കഴിഞ്ഞ തവണ പരാജയപ്പെട്ട ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂ൪, കാസ൪കോട് സീറ്റുകളിലേക്ക് പരിമിതപ്പെടുത്തരുത്. കാസ൪കോട്ട് മത്സരിക്കാൻ ഇക്കുറി കോൺഗ്രസിൻെറ വനിതാ നേതാക്കളെ കിട്ടില്ളെന്നും അവ൪ മലപ്പുറത്ത് വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് സി.പി.എം നൽകുന്ന പരിഗണന അഭിനന്ദനാ൪ഹമാണ്. ശശി തരൂരിൻെറയും എൻ. പീതാംബരക്കുറുപ്പിൻെറയും കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. ഷാഹിദാ കമാലിന് അ൪ഹമായ പരിഗണന പാ൪ട്ടിയിൽ നിന്ന് കിട്ടിയിട്ടില്ല. പി.കെ. ജയലക്ഷ്മി മോശം മന്ത്രിയാണെന്ന് അഭിപ്രായമില്ളെന്നും അവ൪ക്ക് നൽകിയിരിക്കുന്നത് പരിമിതമായ വകുപ്പുകളായതിനാലാണ് കൂടുതൽ തിളങ്ങാൻ കഴിയാത്തതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.