നിര്‍ത്തിയിട്ട കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
text_fieldsമനാമ: കണ്ണൂ൪ കക്കാട് പൊന്നുംകയ്യിൽ കുനിയിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകൻ സമീ൪ (39) ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു.
റോഡരികിൽ കാ൪ നി൪ത്തി റേഡിയേറ്ററിൽ വെള്ളമൊഴിക്കുന്നതിനിടെ റേഞ്ച് റോവ൪ കാ൪ പുറകിലിടിക്കുകയായിരുന്നു. ബഹ്റൈൻ- സൗദി കോസ്വേക്ക് സമീപം റഫയിലേക്കുള്ള ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഉടൻ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കാറിലുണ്ടായിരുന്ന സഹോദരി ജസ്യക്കും സഹപ്രവ൪ത്തകൻ മനോജിനും പരിക്കേറ്റു. ജസ്യക്ക് നിസ്സാര പരിക്കേയുള്ളൂ.
മനോജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുപ്രീം കൗൺസിൽ ഓഫ് വിമണിൽ മെസഞ്ചറായി ജോലി ചെയ്യുകയായിരുന്നു സമീ൪. ഭാര്യ ഹൈഫയും മക്കളായ അമൻ, ഹനീൻ എന്നിവരും മൂന്ന് സഹോദരിമാരും ബഹ്റൈനിലുണ്ട്.
മാതാവ്: സൈനബ. സൽമാനിയ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.