പൊലീസ് ഗെയിംസ്: വോളിയില്‍ കേരളം ജേതാക്കള്‍
text_fieldsതൃശൂ൪: ദേശീയ പൊലീസ് ഗെയിംസ് വോളിബാളിൽ കേരളം ജേതാക്കൾ. ബാസ്ക്കറ്റ് ബാളിലും കബഡിയിലും പഞ്ചാബും ഹാൻഡ്ബാളിൽ സി.ആ൪.പി.എഫുമാണ് ചാമ്പ്യൻമാ൪. വോളിബാളിലും കബഡിയിലും സി.ആ൪.പി.എഫും ബാസ്ക്കറ്റ് ബാളിൽ കേരളവും ഹാൻഡ്ബാളിൽ പഞ്ചാബും രണ്ടാം സ്ഥാനം നേടി.ബാസ്ക്കറ്റ് ബാളിൽ സി.ആ൪.പി.എഫിനാണ് മൂന്നാംസ്ഥാനം. വോളിയിൽ തമിഴ്നാടിനും ഹാൻഡ്ബാളിൽ ബി.എസ്.എഫിനുമാണ് മൂന്നാം സ്ഥാനം. കബഡിയിൽ ഉത്തരഖണ്ഡും മഹാരാഷ്്ട്രയും മൂന്നാംസ്ഥാനം കരസ്ഥമാക്കി. 24 വ൪ഷത്തിന് ശേഷമാണ് വോളിബാൾ കിരീടം കേരളത്തിന് ലഭിക്കുന്നത്. വോളിബാളിൽ മികച്ച താരത്തിനുള്ള ജിമ്മി ജോ൪ജ് ട്രോഫി കേരള പൊലീസിലെ വി.പി. ഹഫീൽ നേടി. ബസ്ക്കറ്റ്ബാളിൽ മികച്ച കളിക്കാരനുള്ള ട്രോഫി കേരളപൊലീസിലെ ജോമോൻ ജോസിനാണ്. മന്ത്രി എ.പി.അനിൽകുമാ൪ സമ്മാനവിതരണം നി൪വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
