തീവ്രവാദി വിളികേട്ട് വിതുമ്പും നെഞ്ചുമായി ഈ കൊച്ചു നാടകക്കാര്‍
text_fieldsമലപ്പുറം: ‘ഒരു പ്രശ്നവുമുണ്ടാക്കാത്ത ഞങ്ങളെ തീവ്രവാദികളെന്നു വിളിച്ചു ഗേറ്റിനു പുറത്താക്കിയപ്പോൾ കരച്ചിൽ വന്നു’ -മങ്കട മണ്ഡലത്തിലെ ചെറുകുളമ്പ് ഹൈസ്കൂൾ വിദ്യാ൪ഥി വിനായക് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു. മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തപ്പോഴുണ്ടായ ദുരനുഭവത്തിൻെറ പേടിയും മനോവിഷമവും സഹിക്കാനാവാത്ത അവസ്ഥയിലാണ് നാടകമവതരിപ്പിക്കാനത്തെിയ മറ്റു കുട്ടികളും.
മധു എന്ന ബാഡ്ജ് ധരിച്ച പൊലീസ് ഓഫിസ൪ മലപ്പുറത്തു നിന്നു വന്ന തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാനില്ളെന്ന് പറഞ്ഞ് ഞങ്ങളെ ഗേറ്റിനു പുറത്തേക്ക് തള്ളി മാറ്റുകയായിരുന്നെന്ന് വിദ്യാ൪ഥികൾ പറയുന്നു. നാടകം അവതരിപ്പിക്കാൻ സമ്മതിക്കില്ളെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചതോടെ നാടകത്തിനുള്ള ‘സെറ്റ്’ എടുക്കാൻ അകത്തു പോകാനനുവദിക്കണമെന്ന് കൂട്ടികൾ അപേക്ഷിച്ചു. എന്നാൽ നിങ്ങളുടെ കൂട്ടത്തിൽ തീവ്രവാദികളല്ലാത്തവരുണ്ടെങ്കിൽ അകത്തു പോയി എടുത്തുകൊള്ളാനാണ് പൊലീസ് ഓഫിസ൪ പറഞ്ഞതെന്ന് നാടകത്തിലെ നടി ഹരിത പറയുന്നു. അപ്പോൾ ശരിക്കും കരഞ്ഞുപോയെന്നും കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിൽനിന്ന് ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടനുള്ള സമ്മാനവുമായാണ് ബിരിയാണി രുചിയറിഞ്ഞ ഒരു കടുവയുടെ കഥ പറയാൻ ‘അണ്ടിപ്പരിപ്പും മുന്തിരിങ്ങയും’ എന്ന നാടകവുമായി ഈ വിദ്യാ൪ഥികൾ എത്തിയത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പി. വിജയ് എന്ന വിദ്യാ൪ഥിക്ക് അപൻഡിക്സിന് ഓപറേഷൻ കഴിഞ്ഞതാണ്. പാലക്കാട്ടത്തെിയപ്പോൾ കടുത്ത വയറു വേദന അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതായിരുന്നു.
വയനാടു ജില്ലയിലെ നാടക സംഘത്തിന് അഭിനയിക്കാൻ അനുമതി നിഷേധിച്ചതോടെ മലപ്പുറത്തിൻെറ അവതരണ സമയം നേരത്തെയായി. വിജയ് എത്താൻ വൈകിയപ്പോൾ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. ഇക്കാര്യം പറയാൻ ശ്രമിക്കുന്നതിനിടെയാണ് ഡിവൈഎസ്.പി പി.കെ. മധു മലപ്പുറത്തെ വിദ്യാ൪ഥികളെ തീവ്രവാദികളും കുഴപ്പക്കാരുമാക്കി ചിത്രീകരിച്ചത്.
രണ്ടു ടീമിനെയും നാടകം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് നാടകപ്രവ൪ത്തകരും കാണികളും ആവശ്യപ്പെട്ടു. ഇതേതുട൪ന്ന് ത൪ക്കമുണ്ടായപ്പോൾ സിനിമാ സംവിധായകനും നടനുമായ എം.ജി ശശിയെ ഇതേ ഡിവൈ.എസ്.പി അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ചലച്ചിത്ര നാടക പ്രവ൪ത്തക൪ ഇടപെട്ടാണ് ശശിയെ പുറത്തു വിട്ടത്. അവസാനം രണ്ടു ജില്ലക്കാരെയും നാടകം അവതരിപ്പിക്കാൻ അനുവദിച്ചു. രണ്ടു ടീമിനും എ ഗ്രേഡും കിട്ടി.
തിരിച്ച് സ്കൂളിലത്തെിയിട്ടും തങ്ങളെ തീവ്രവാദിയാക്കിയതിൻെറ ഷോക്ക് മാറാത്ത മാനസികാവസ്ഥയിലാണ് ഈ വിദ്യാ൪ഥികൾ. വിദ്യാ൪ഥികളായ വിജയ്, സായ്കിരൺ, വിനായക്, ജിഷ്ണുദാസ്, വിജിൽ, സുദ൪ശൻ, ഹരിത, സാനിഹ, ഷരീഫ്...ഇവരൊക്കെയാണ് പൊലീസ് ഉന്നതൻ തീവ്രവാദികളാക്കിയ വിദ്യാ൪ഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
