തീവ്രവാദി പരാമര്‍ശം: പ്രതിഷേധം പടരുന്നു
text_fieldsമലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിനത്തെിയ മലപ്പുറം ജില്ലയിലെ വിദ്യാ൪ഥികളെ തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. മലപ്പുറത്തുകാരെല്ലാം തീവ്രവാദികളാണെന്ന തോന്നൽ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇങ്ങനെ തോന്നാൻ പാടില്ലാത്തതായിരുന്നു. വേണ്ട തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീവ്രവാദി എന്നത് ഒരു പിഴച്ച വാക്കാണ്. അതൊരു മനസ്സിലിരിപ്പു കൂടിയാണ്. അതുകൂടി പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് നൂറുകണക്കിന് പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ പരക്കുന്നത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് മങ്കട മണ്ഡലം എം.എൽ.എ ടി.എ അഹ്മദ് കബീ൪ ആഭ്യന്തരമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
നടപടി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡൻറ് ജിഷാം പുലാമന്തോളും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
