നൂറോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍
text_fieldsതിരുവനന്തപുരം: തെക്കൻ കേരളത്തിലെ കുപ്രസിദ്ധ വാഹനമോഷ്ടാവ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിൻെറ പിടിയിലായി. തിരുവല്ലം കീഴേപാലറകുന്നുവീട്ടിൽ തിരുവല്ലംഉണ്ണി എന്ന ഉണ്ണികൃഷ്ണനാണ് (39) അറസ്റ്റിലായത്. 20 വ൪ഷമായി മോഷണരംഗത്ത് തുടരുന്ന ഉണ്ണി ആദ്യകാലത്ത് ഓ൪ഡ൪അനുസരിച്ച് വനമേഖലയിൽനിന്ന് തേക്കുതടി മുറിച്ച് വാഹനങ്ങളിൽ കടത്തുന്ന രീതിയായിരുന്നു. പിന്നീട് വാഹനമോഷണ രംഗത്തേക്ക് തിരിഞ്ഞു. പിൽക്കാലത്ത് റബ൪ മോഷണത്തിലേക്ക് തിരിയുകയും തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽനിന്നായി നിരവധി റബ൪ഷീറ്റ് ഗോഡൗണുകളിൽ ഗ്യാസ്കട്ടറും മറ്റും ഉപയോഗിച്ച് പൊളിച്ച് റബ൪ഷീറ്റുകൾ ലോറിയിൽ കടത്തി തമിഴ്നാട്ടിൽകൊണ്ടുപോയി വിൽക്കുകയായിരുന്നു.
കുറച്ചുമാസങ്ങളായി തിരുവനന്തപുരം ജില്ലയിൽ പലയിടത്തും നിരന്തരമായി ബാറ്ററി മോഷണം നടത്തുകയായിരുന്നു. ഓട്ടോയിൽ പകൽസമയം കറങ്ങിനടന്ന് രാത്രിയിൽ മോഷണത്തിന് ഷോറൂമുകൾ കണ്ടുവെക്കും. ഉണ്ണിയെയും ഇയാളുടെ ഓട്ടോയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബീമാപള്ളി കേന്ദ്രീകരിച്ചാണ് പകൽസമയം കഴിയുന്നതെന്ന് മനസ്സിലാക്കി ബീമാപള്ളി ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
അസി.കമീഷണ൪മാരായ കെ.ഇ.ബൈജു, ജവഹ൪ ജനാ൪ദ്, കൺട്രോൾറൂം സി.ഐ പ്രമോദ്കുമാ൪, മെഡിക്കൽ കോളജ് സി.ഐ സുരേഷ്ബാബു, എസ്.ഐ ഷാജിമോൻ, എ.എസ്.ഐ അശോകൻ, ഷാഡോ പൊലീസുകാരായ ലഞ്ചുലാൽ, യശോദരൻ, വിനോദ്, പ്രദീപ്, രഞ്ജിത്ത്, വിനോദ്, സുനിൽ സെബാസ്റ്റ്യൻ, രാജേഷ്, രഞ്ജിത്ത് എന്നിവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
