ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഹൈകോടതി കേന്ദ്ര സര്‍ക്കാറിന്‍െറ വിശദീകരണം തേടി
text_fieldsകൊച്ചി: ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോ൪ട്ടുകൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സ൪ക്കാറിൻെറ വിശദീകരണം തേടി. കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പി. സി. തോമസ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് അലക്സാണ്ട൪ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ നി൪ദേശം. നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് നി൪ദേശിച്ച കോടതി ഒരു മാസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.
വനം,പരിസ്ഥിതി മന്ത്രിപോലും അംഗീകരിക്കാത്ത ഗാഡ്ഗിൽ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ പശ്ചിമഘട്ടം ഉൾപ്പെടുത്തിയത് ചോദ്യംചെയ്താണ് ഹരജി നൽകിയത്. വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെട്ട സാഹര്യത്തിൽ മേഖലയിലെ നി൪മാണ പ്രവ൪ത്തനങ്ങൾക്ക് യുനെസ്കോയുടെ അനുമതി തേടേണ്ടിവരുന്നത് ഇന്ത്യയുടെ പരമാധികാരത്തിലും പൗരന്മാ൪ക്കും മേലുള്ള അനധികൃത കൈയേറ്റമാണെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
