കുവൈത്ത് സിറ്റി: വിവിധ കുറ്റങ്ങൾക്ക് കുവൈത്തിൽ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി ഇന്ത്യക്കാ൪ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ശേഷം മാസങ്ങളായി ഡീപോ൪ട്ടേഷൻ സെൻററിൽ (നാടുകടത്തൽ കേന്ദ്രം) തുടരുന്നു. നാടുകടത്തുന്നതിനുവേണ്ട നടപടിക്രമങ്ങൾ വൈകുന്നതുമൂലം ഏറക്കാലമായി ഡീപോ൪ട്ടേഷൻ സെൻററിൻെറ അസൗകര്യങ്ങളിൽ കുടുങ്ങിക്കിടക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാ൪.
ശിക്ഷാ കാലാവധി കഴിഞ്ഞും ശിക്ഷയിൽ ഇളവുലഭിച്ചും ഡീപോ൪ട്ടേഷൻ സെൻററിലത്തെുന്ന വിദേശികളെ അതത് രാജ്യങ്ങളുടെ എംബസികളുടെ സഹായത്തോടെ നാടുകടത്തുകയാണ് പതിവ്.
എന്നാൽ, ഇത്തരത്തിൽ ഡീപോ൪ട്ടേഷൻ സെൻററിലത്തെിയ ഇന്ത്യക്കാരിൽ മാസങ്ങളായി അവിടെ തുടരുന്നവ൪ വരെയുണ്ട്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ഇന്ത്യൻ എംബസി ഒൗട്ട്പാസ് തരേണ്ട തങ്ങളെ എംബസി അധികൃത൪ തിരിഞ്ഞുനോക്കുന്നില്ളെന്ന് ഇവ൪ പരാതിപ്പെടുന്നു. എന്നാൽ, ഡീപോ൪ട്ടേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നാണ് എംബസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിശദീകരണം.
പാലക്കാട് ഷൊ൪ണൂ൪ സ്വദേശിയായ റഹീം യൂസുഫ് യൂസുഫ് മയക്കുമരുന്ന് കേസിൽ വിധിക്കപ്പെട്ട പത്ത് വ൪ഷം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞവ൪ഷം നവംബ൪ 18നാണ് സെൻട്രൽ ജയിലിൽനിന്ന് മോചിതനായത്. എന്നാൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും ഡീപോ൪ട്ടേഷൻ സെൻററിൽ നാടുകടത്തലും കാത്തിരിക്കുകയാണ് താനെന്ന് റഹീം ‘ഗൾഫ് മാധ്യമ’ത്തോട് ഫോണിൽ പറഞ്ഞു. ഇന്ത്യൻ എംബസി അധികൃതരുമായി ദിനേനയെന്നോണം ബന്ധപ്പെടുന്നുണ്ടെങ്കിലും ഒൗട്ട്പാസ് ലഭ്യമാക്കി തന്നെ നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികളൊന്നുമായിട്ടില്ളെന്ന് ഇയാൾ പറയുന്നു.
പത്ത് വ൪ഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ തന്നെ വീണ്ടും ശിക്ഷിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് റഹീം പറഞ്ഞു.
സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് കഴിയുന്നതിനിടെ മൂന്നുതവണ ട്രാഫിക് നിയമ ലംഘനത്തിന് തൻെറ പേരിൽ പിഴ വന്നുവെന്നും ജയിലിൽ കഴിയുന്ന താൻ വണ്ടിയോടിച്ചതെങ്ങനെയെന്ന് മനസ്സിലാവുന്നില്ളെന്നും ഇയാൾ വ്യക്തമാക്കി.
തന്നെ കൂടാതെ നിരവധി ഇന്ത്യക്കാ൪ ശിക്ഷാ കാലാവധി കഴിഞ്ഞത്തെിയിട്ടും ഒൗട്ട്പാസ് ലഭിക്കാതെ ഡീപോ൪ട്ടേഷൻ സെൻററിൽ കഴിയുന്നുണ്ടെന്ന് റഹീം പറഞ്ഞു. സത്യരാജ്, അമ൪നാഥ്, ലോറൻസോ ഫ്രാൻസിസ്കോ തുടങ്ങിയവരെല്ലാം ശിക്ഷ കഴിഞ്ഞിറിങ്ങി മൂന്ന് മാസത്തിലധികമായി നാടുകടത്തൽ കാത്തുകഴിയുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2014 10:14 AM GMT Updated On
date_range 2014-01-23T15:44:12+05:30നിരവധി ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ഡീപോര്‍ട്ടേഷനില്‍ തുടരുന്നു
text_fieldsNext Story