ബദല്‍ സ്കൂളുകള്‍ റഗുലറാക്കല്‍: കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു കേരളത്തിന് കോടികള്‍ നഷ്ടമാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ (ബദൽ സ്കൂൾ) ഈ അധ്യയനവ൪ഷം റഗുലറാക്കുമെന്ന് കേന്ദ്ര സ൪ക്കാറിന് നൽകിയ ഉറപ്പ് സംസ്ഥാന സ൪ക്കാ൪ ലംഘിച്ചു.
ഇതോടെ ബദൽ വിദ്യാലയങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. സംസ്ഥാനത്തിൻെറ എസ്.എസ്.എ പദ്ധതി സമ൪പ്പണ വേളയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ പശ്ചാത്തലത്തിൽ ഏകാധ്യാപക വിദ്യാലയങ്ങൾ റഗുലറാക്കാത്തതിൽ കേന്ദ്രം വിയോജിപ്പ് അറിയിച്ചിരുന്നു. ഇതേതുട൪ന്ന് 36 ഏകാധ്യാപക വിദ്യാലയങ്ങൾ ഉടൻ റഗുലറാക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉറപ്പ് നൽകിയത്. ബാക്കിയുള്ളവ 2013 ജൂലൈയോടെയും റഗുലറാക്കുമെന്നും അറിയിച്ചു. റഗുല൪ സ്കൂളുകളാക്കിയാലേ അപ്ഗ്രഡേഷൻ ഫണ്ട് നൽകാനാവൂവെന്നും കേന്ദ്രം അറിയിച്ചു.
അടുത്തമാസം എസ്.എസ്.എ വിഹിതത്തിനുള്ള സംസ്ഥാനത്തിൻെറ പദ്ധതി സമ൪പ്പിക്കുമ്പോൾ ഏകാധ്യാപക വിദ്യാലയങ്ങളുടെ അപ്ഗ്രഡേഷൻ സംബന്ധിച്ച വിവരം നൽകണം. എന്നാലേ ഇതിനുള്ള ഫണ്ട് വകയിരുത്തൂ. ഉറപ്പ് പാലിക്കാനായില്ളെങ്കിൽ ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടും. കെട്ടിടം, പഠന ഉപകരണങ്ങൾ എന്നിവക്കുള്ള ഫണ്ടും അധ്യാപക൪ക്കുള്ള ശമ്പളവും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. 242 ഏകാധ്യാപക വിദ്യാലയങ്ങൾക്കുള്ള ഫണ്ട് അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സംസ്ഥാനത്ത് മലയോര, തീര മേഖലകളിലായി 464 ഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. ഇവിടങ്ങളിൽ 6000 ത്തിൽ അധികം വിദ്യാ൪ഥികൾ പഠിക്കുന്നു.
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽവന്നതോടെ മതിയായ സൗകര്യങ്ങളും രണ്ട് അധ്യാപകരെങ്കിലും ഇല്ലാതെ പ്രവ൪ത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ റഗുലറാക്കാനുള്ള പദ്ധതി എസ്.എസ്.എ അംഗീകരിച്ചതും ഫണ്ട് നൽകാമെന്നും അറിയിച്ചത്.
ഇത് നടപ്പാക്കി റിപ്പോ൪ട്ട് ചെയ്താൽ മാത്രമേ ഫണ്ട് അനുവദിക്കൂ. നേരത്തെ അനുവദിച്ച 226 സ്കൂളുകൾ തുടങ്ങാത്തതിനെ തുട൪ന്ന് കഴിഞ്ഞ പദ്ധതിയിൽ കേരളം സമ൪പ്പിച്ച 69 പുതിയ പ്രൈമറി സ്കൂളുകൾക്കും 30 പ്രൈമറി സ്കൂളുകളുടെ അപ്ഗ്രഡേഷനുമുള്ള അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
സംസ്ഥാന ബജറ്റിൽ പ്രത്യേകമായി അനുവദിച്ച 3.5 കോടി ഉപയോഗിച്ചാണ് ഏകാധ്യാപക വിദ്യാലയങ്ങൾ ഇപ്പോൾ പ്രവ൪ത്തിക്കുന്നത്. കേന്ദ്രവിഹിതം നി൪ത്തലാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. ഇവ റഗുല൪ സ്കൂളുകളാക്കാനുള്ള അവസരം നിലനിൽക്കെ കേരളം വരുത്തിയ വീഴ്ച പട്ടികവ൪ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാ൪ഥികളുടെ വിദ്യാഭ്യാസ അവസരമാണ് നഷ്ടപ്പെടുത്തുക. അടുത്ത അധ്യയനവ൪ഷം ഏകാധ്യാപക വിദ്യാലയങ്ങളിൽ സൗകര്യമുള്ളവ റഗുല൪ സ്കൂളുകളാക്കുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്.
എന്നാൽ, ഈ നിലപാട് കഴിഞ്ഞവ൪ഷം പദ്ധതി സമ൪പ്പണവേളയിൽ കേന്ദ്രം തള്ളിയതാണ്. ഫലത്തിൽ ഏകാധ്യാപക വിദ്യാലയങ്ങൾക്ക് താഴുവീഴുകയും ബദൽ വഴി തുറക്കപ്പെടാതെ പോവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
