അതിസമ്പന്നരുടെ 21 ലക്ഷം കോടി ഡോളര്‍ രഹസ്യ സങ്കേതങ്ങളില്‍
text_fieldsലണ്ടൻ: ലോകത്തുടനീളം അതിസമ്പന്നരുടെ 21 ലക്ഷം കോടി ഡോള൪ നികുതി വെട്ടിച്ച് വിദേശങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചതായി റിപ്പോ൪ട്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ പെട്ട യു.എസ്, ജപ്പാൻ എന്നിവയുടെ മൊത്തം സമ്പദ്വ്യവസ്ഥയോളം വരുന്ന തുക സ്വിറ്റ്സ൪ലന്‍്റ്, കെമാൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ മക്കിൻസി പുറത്തുവിട്ട റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ഇത്രയും തുക ലഭിച്ചാൽ മൂന്നാം ലോക രാജ്യങ്ങളുടെ മൊത്തം വിദേശ ബാധ്യതയും തീ൪ക്കാനാവുമെന്നതാണ് ഏറ്റവും വലിയ വൈരുധ്യം.
അതേ സമയം, ആഗോള ജനസംഖ്യയിൽ പകുതി പേരുടെ മൊത്തം സമ്പാദ്യത്തേക്കാൾ കൂടുതൽ ലോകത്തെ അതിസമ്പന്നരായ 85 പേരുടെ കൈകളിലുണ്ടെന്ന് മറ്റൊരു റിപ്പോ൪ട്ടും വ്യക്തമാക്കുന്നു. ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയുടെ മുന്നോടിയായി ഓക്സ്ഫാം എന്ന സന്നദ്ധ സംഘടനയാണ് സമ്പന്നരും പാവങ്ങളും തമ്മിലെ അകലം കുത്തനെ കൂടുന്നതിൻെറ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അതിസമ്പന്നരായ 85 പേ൪ക്ക് മാത്രം 1700 ബില്യൺ ഡോളറിൻെറ ആസ്തിയുണ്ട്. മെക്സിക്കൻ ടെലികമ്യൂണിക്കേഷൻ ഭീമൻ കാ൪ലോസ് സ്ലിം ഹെലു 73 ബില്യൺ ഡോളറുമായി പട്ടികയിൽ ഒന്നാമതാണ്.
മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ് (67 ബില്യൺ ഡോള൪), വാറൻ ബഫറ്റ് (53.5 ബില്യൺ), ഗൂഗ്ൾ സഹ സ്ഥാപകൻ ലാറി പേജ് (23 ബില്യൺ), സൗന്ദര്യവ൪ധക കമ്പനി ലോറിയൽ ഉടമ ലിലിയൻ ബെറ്റൻകാ൪ട്ട് (30 ബില്യൺ) തുടങ്ങിയവരാണ് മറ്റു പ്രമുഖ൪.
വളരെ ചുരുങ്ങിയ പേരുടെ കൈകളിൽ സമ്പത്ത് ഭദ്രമാകുന്നത്ിൻെറ സാമ്പത്തിക, രാഷ്ട്രീയ അപകടങ്ങളും റിപ്പോ൪ട്ട് പരാമ൪ശിക്കുന്നുണ്ട്. കണക്കുകൾ ലഭ്യമായ 30 ഓളം രാജ്യങ്ങളിൽ 1970നു ശേഷം സമ്പന്ന൪ക്ക് നികുതി വൻ തോതിൽ കുറഞ്ഞുവരുന്നത് ഒരു ഉദാഹരണം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
