ഫെഡറേഷന്‍ കപ്പ്: ഈസ്റ്റ് ബംഗാളിന് തോല്‍വി
text_fieldsമഞ്ചേരി: ഫെഡറേഷൻ കപ്പിൽ മരണഗ്രൂപ്പെന്ന വിശേഷണമുള്ള ‘ബി’യിലെ ബംഗളൂരു എഫ്.സി-റാങ്ദജീദ് യുനൈറ്റഡ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ നാല് ടീമിനും സെമി ഫൈനൽ പ്രതീക്ഷ. ഇതോടെ ഗ്രൂപ് ജേതാക്കൾക്കായുള്ള കാത്തിരിപ്പ് അവസാന റൗണ്ടിലേക്ക് നീണ്ടു.
സ്പോ൪ട്ടിങ് ഗോവയോട് ശനിയാഴ്ച 2-1ന് തോറ്റ ഈസ്റ്റ് ബംഗാൾ ഒരു പോയൻറുമായി പുറത്തേക്കുള്ള വഴിയിൽ നിൽക്കവേയാണ് ബംഗളൂരു അപ്രതീക്ഷിതമായി തളക്കപ്പെട്ടത്. ഇതോടെ ബംഗളൂരുവിന് നാലും സ്പോ൪ട്ടിങ്ങിന് മൂന്നും റാങ്ദജീദിന് രണ്ടും പോയൻറായി.
18ാം മിനിറ്റിൽ വിക്ടോറിനോ ഫെ൪ണാണ്ടസും 85ാം മിനിറ്റിൽ ബീവൻ ഡിമേലോയും സ്പോ൪ട്ടിങ്ങിനായി ഗോൾ നേടിയപ്പോൾ 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റ്യൂജി സൂക്ക ലക്ഷ്യത്തിലത്തെിച്ചതിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസം കണ്ടത്തെിയത്. രണ്ട് കളിയിൽ ഓരോ സമനിലയും തോൽവിയുമായി വംഗനാടൻ സംഘത്തിന് ഒരു പോയൻേറയുള്ളൂ. ജയത്തോടെ മൂന്ന് പോയൻറുള്ള സ്പോ൪ട്ടിങ് സെമി ഫൈനൽ പ്രതീക്ഷ നിലനി൪ത്തി.
ആദ്യ പകുതിയിൽ മേധാവിത്വം പുല൪ത്തിയത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും സ്കോ൪ ചെയ്യാൻ കഴിഞ്ഞത് സ്പോ൪ട്ടിങ്ങിന്. രണ്ടാം മിനിറ്റിലാണ് ബംഗാളുകാ൪ ആദ്യമായി ഗോവൻ ഗോൾമുഖത്തത്തെിയത്.
അഞ്ചാം മിനിറ്റിൽ വിക്ടോറിനോ-പ്രതീഷ് ഷിരോദ്ക൪-ബീവൻ ഡിമേലോ സംഘത്തിൻെറ നീക്കം ഫലപ്രദമായില്ല. ഇടക്കിടെ എഡേ ചിഡി അഴിച്ചുവിട്ട ആക്രമണങ്ങൾ സ്പോ൪ട്ടിങ് ഗോളി രവികുമാറിനെ പരീക്ഷിച്ചു. ഒമ്പതാം മിനിറ്റിലാണ് സ്പോ൪ട്ടിങ് ഭാഗത്തുനിന്ന് കാര്യമായ നീക്കമുണ്ടായത്. കീനൻ ആൽമീഡയിൽനിന്ന് ഓഗ്ബ വഴി പന്ത് വാങ്ങി ഡിമേലോ കുതിച്ചെങ്കിലും ഗോൾ മാറിനിന്നു. പിന്നാലെ യുഗ ഒക്പാരയുമായി കൂട്ടിയിടിച്ച് വീണ കലു കാലിന് പരിക്കേറ്റ് അൽപനേരം കരക്കുകയറി.
16ാം മിനിറ്റിൽ ജോയ്ന൪ ലൂറെൻകോ, ഷിരോദ്ക൪ എന്നിവരെ വെട്ടിച്ചുകടന്ന മോഗയുടെ വരവ് ഗോളി തടഞ്ഞു. 18ാം മിനിറ്റിൽ സ്പോ൪ട്ടിങ് ലീഡിലേക്ക് വലകുലുക്കി.
റൗളിൻ ബോ൪ഗസ്, ഡിമേലോക്ക് നൽകിയ പാസ് പോസ്റ്റിന് മുന്നിലൂടെ പുറത്തേക്ക് പോകവെ ഗോളി അഭിജിത് മൊണ്ഡലിനെ കബളിപ്പിച്ച് വിക്ടോറിനോ വലയിലാക്കി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിലും ഇടക്കിടെ സ്പോ൪ട്ടിങ് ഗോൾമുഖം പ്രകമ്പനംകൊണ്ടു. 55ാം മിനിറ്റിലെ കോ൪ണ൪ കിക്കിൽനിന്ന് രാജു ഏക്നാഥ് ഗെയ്ക്വാദ് നൽകിയ പാസും ചിഡിക്ക് ഉപയോഗപ്പെടുത്താനായില്ല.
അടുത്ത മിനിറ്റിൽ ചിഡിയുടെ മറ്റൊരു കടന്നുകയറ്റം ചെറുക്കാൻ ഗോളി രവികുമാ൪ താരത്തെ ഫൗൾ ചെയ്തു. ഗോളിക്ക് മഞ്ഞക്കാ൪ഡ് നൽകിയ റഫറി പെനാൽറ്റിയും വിധിച്ചു. റ്യൂജി സൂക്ക ഇത് ലക്ഷ്യത്തിലത്തെിച്ചതോടെ ബംഗാൾ ക്യാമ്പിൽ ആരവം (1-1).
പിന്നാലെ സ്പോ൪ട്ടിങ്ങിൻെറ ശക്തമായ പ്രത്യാക്രമണങ്ങളുണ്ടായി. 80ാം മിനിറ്റിൽ മോഗയുടെ മറ്റൊരു ആക്രമണം ഗോളി സാഹസികമായി പരാജയപ്പെടുത്തിയതോടെ സമനിലയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.
82ാം മിനിറ്റിലും മോഗയുടെ ഭാഗത്തുനിന്ന് സമാനമായ അനുഭവമുണ്ടായി. എന്നാൽ, 85ാം മിനിറ്റിൽ സ്റ്റീഫൻ ബരേറ്റോ ടച്ച്ലൈനിലൂടെ നൽകിയ പാസ് ഡിമേലോ ഗോൾലൈൻ കടത്തിവിട്ടതോടെ ഗോവക്കാ൪ക്ക് മൂന്നു പോയൻറ് സ്വന്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
