കോണ്‍ഗ്രസ് ഭരണം രാജ്യത്തെ തകര്‍ത്തു -ബി.ജെ.പി
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ പ്രചാരണത്തിന് ഒൗദ്യോഗിക തുടക്കംകുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിന് തുടക്കമായി. 10 വ൪ഷത്തെ കോൺഗ്രസ് ഭരണം രാജ്യത്തെ സാമ്പത്തികമായി തക൪ത്തുവെന്ന് ദേശീയ കൗൺസിൽ പാസാക്കിയ സാമ്പത്തികപ്രമേയം കുറ്റപ്പെടുത്തി. യു.പി.എ സ൪ക്കാറിൻെറ നയപരിപാടികൾ തള൪ച്ചബാധിച്ച നിലയിലായിരുന്നു. അതിൻെറ ഫലമായി നാണയപ്പെരുപ്പം ഉയ൪ന്നു.
വിലക്കയറ്റം സാധാരണക്കാരൻെറ ജീവിതതാളം തെറ്റിച്ചു. രൂപയുടെ മൂല്യം ചരിത്രത്തിലില്ലാത്തവിധം ഇടിഞ്ഞു. തൊഴിലില്ലാത്തവ൪ പെരുകി. ക൪ഷകരും തൊഴിലാളികളും കെടുതിയിലായെന്നും പ്രമേയം അവതരിപ്പിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞു. ന്യൂഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ് രാജ്യത്തെ വ൪ഗീയമായി വിഭജിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബി.ജെ.പി അധ്യക്ഷൻ രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.
‘രാജ്യത്തിൻെറ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്നാണ് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞത്. വ൪ഗീയ പരിഗണനവെച്ച് തീരുമാനങ്ങളെടുക്കുന്ന പാ൪ട്ടിയുണ്ടെങ്കിൽ അത് കോൺഗ്രസാണ്. രാജ്യത്തെ ഏറ്റവും വലിയ വ൪ഗീയകക്ഷിയും കോൺഗ്രസ് തന്നെ’ -ബി.ജെ.പി രാജ്യത്തെ വ൪ഗീയമായി വിഭജിക്കുകയാണെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായി രാജ്നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രിമാരായ ശിവരാജ് ചൗഹാൻ, രമൺ സിങ്, മനോഹ൪ പരീഖ൪ തുടങ്ങിയ നേതാക്കൾ ശനിയാഴ്ച സംസാരിച്ചു. സമാപന ദിവസമായ ഞായറാഴ്ച രാഷ്ട്രീയ പ്രമേയം പാസാക്കും. പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഞായറാഴ്ച ദേശീയ കൗൺസിലിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
