കേരള സംഘവുമായി രാഹുലിന്‍െറ കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിലെ കോൺഗ്രസ് പ്രതിനിധികളുമായി വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ശനിയാഴ്ച പ്രത്യേക കൂടിക്കാഴ്ച നടത്തി. പുതിയ കെ.പി.സി.സി പ്രസിഡൻറിനെ നിശ്ചയിക്കൽ, വിലക്കയറ്റം, സ൪ക്കാറിൻെറ ക്ഷേമ പ്രവ൪ത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ച൪ച്ചയായെന്ന് പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു.
ജമീല ഇബ്രാഹിം, എം.ഐ. ഷാനവാസ്, കെ. മോഹൻരാജ്, ലാലി വിൻസൻറ് തുടങ്ങിയവരാണ് രാഹുലിനെ കണ്ടത്. കേരളത്തിലെ പി.സി.സി പ്രസിഡൻറ് ഏതു വിധത്തിലുള്ള ആളാകണമെന്ന് അവരോട് രാഹുൽ ആരാഞ്ഞു.
യുവാക്കൾക്ക് അവസരം നൽകുന്നതിനൊപ്പം, പ്രായം ചെന്നവരെയും പരിഗണിക്കണമെന്ന് ജമീല ഇബ്രാഹിം അഭ്യ൪ഥിച്ചു.
അഭയസങ്കേതം ലഭിക്കാനുള്ള അവകാശത്തിനായി പുതിയ നിയമനി൪മാണം നടത്തുമെന്ന് രാഹുൽ അറിയിച്ചതായും കേരള പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
