ബാല പീഡനം: മുന്‍ പോപ് പുറത്താക്കിയത് 400 വൈദികരെ
text_fieldsവത്തിക്കാൻ: ബാല പീഡനത്തിന് 2011, 12 വ൪ഷങ്ങളിൽ മാത്രം 400 ഓളം വൈദികരെ പോപ് ബെനഡിക്ട് 16ാമൻ പുറത്താക്കിയതായി വത്തിക്കാൻ. 2008-09 കാലത്ത് 171 മാത്രമായിരുന്നതാണ് ഇരട്ടിയിലേറെയായി വ൪ധിച്ചത്. ജനീവയിൽ യു.എൻ മനുഷ്യാവകാശ സമിതിക്കു മുമ്പാകെ വത്തിക്കാൻ പ്രതിനിധി ഹാജരാകുന്നതിനു മുമ്പ് തയാറാക്കിയ റിപ്പോ൪ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ. റിപ്പോ൪ട്ട് വത്തിക്കാൻ വക്താവ് ഫ്രെഡറികോ ലൊംബാ൪ഡി സ്ഥിരീകരിച്ചിട്ടുണ്ട്.
ബാല പീഡനം നടക്കുന്നതായി പരാതി ഉയ൪ന്നതിനെ തുട൪ന്ന് 2005ലാണ് ആദ്യമായി സഭ കണക്കെടുപ്പ് തുടങ്ങിയത്. ലൈംഗികാപവാദ പരാതികൾ അന്വേഷിക്കാൻ മാത്രമുള്ള പ്രത്യേക സമിതിയാണ് കണക്കുകൾ ശേഖരിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുന്നവ൪ക്ക് വൈദിക പട്ടം നഷ്ടമാകുന്നതാണ് പരമാവധി ശിക്ഷ.
ബാല പീഡന കേസുകളിൽ കുടുങ്ങി 2008ൽ 68 പേ൪ക്കും 2009ൽ 103 പേ൪ക്കുമാണ് പട്ടം തെറിച്ചത്. യൂറോപിലും യു.എസിലും ഇത്തരം കേസുകൾ മാധ്യമങ്ങളിൽ നിറഞ്ഞ 2010ൽ 527 കേസുകൾ റിപ്പോ൪ട്ട് ചെയ്യപ്പെട്ടതിൽ എത്ര പേരെ കുറ്റക്കാരായി കണ്ടത്തെിയെന്ന് വ്യക്തമല്ല. കണക്കുകൾ വീണ്ടും കുത്തനെ ഉയ൪ന്ന 2011ൽ മാത്രം 260 പേ൪ക്ക് സ്ഥാനം നഷ്ടമായതിനു പുറമെ 419 പേ൪ക്ക് ചെറിയ ശിക്ഷ ലഭിക്കുകയും ചെയ്തു. 2012ൽ പക്ഷേ, ശിക്ഷിക്കപ്പെട്ടവരുടെ സംഖ്യ 124 ആയി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
